കെപിസിസിയുടെയും പോഷക സംഘടനകളുടെയും രാഷ്ട്രീയ പഠന ക്ലാസുകൾക്കും സെമിനാറുകൾക്കുമായി കോൺഗ്രസ് നെയ്യാർ ഡാമിൽ സ്ഥാപിച്ച ‘രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിൽ’ (RGIDS) ബിജെപി കാട്ടാക്കട നിയോജക മണ്ഡലത്തിൻ്റെ ‘ദീനദയാൽ ഉപാധ്യായ പഠന ശിബിരം’. കോൺഗ്രസിൻ്റെ സമുന്നത നേതാക്കൾ നയിച്ചിരുന്ന, നിലവിൽ സണ്ണി ജോസഫ് ചെയർമാനായ ഈ കോൺഗ്രസ് പഠന ഗവേഷണ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം നടന്നത്. ഇപ്പോൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് എംഎൽഎ.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയാണ് ഈ ശിബിരം ഉദ്ഘാടനം ചെയ്‌തത് എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിപിഐഎമ്മിൻ്റെ ഇഎംഎസ് അക്കാദമി പോലെ, കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ വിത്തുപാകാൻ തുടങ്ങിയ ഒരു സ്ഥാപനത്തിനകത്ത് സംഘപരിവാർ സംഘടനകൾക്ക് പഠനശിബിരം നടത്താൻ അനുവാദം നൽകിയതിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു തെറ്റും തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത് കോൺഗ്രസിൻ്റെ രാഷ്ട്രീയ ഗവേഷണ സ്ഥാപനമാണോ, അതോ സംഘപരിവാറിന് പഠനക്ലാസ് നടത്താനുള്ള വേദിയോ എന്ന് കെപിസിസി അധ്യക്ഷനെങ്കിലും വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിനെ മാത്രമല്ല, പാർട്ടിയേയും സംഘപരിവാറിന് അടിയറ വെക്കുകയാണ് എന്ന് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് എന്നും അദ്ദേഹം എഫ്.ബി പോസ്റ്റിൽ പറഞ്ഞു.



