...
Home News National തമിഴ്‌നാട്ടിൽ ഭരണം നേടാനായി വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കാൻ ബിജെപി

തമിഴ്‌നാട്ടിൽ ഭരണം നേടാനായി വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കാൻ ബിജെപി

വിജയിനെ മുഖ്യമന്ത്രിയാക്കിയാൽ ഏത് പാർട്ടിയുമായും സഖ്യം ചേരാൻ തയ്യാറാണെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

241

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യ രൂപീകരണത്തിനും സ്ഥാനാർഥി നിർണയത്തിനുമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ തിരക്കിട്ട ചർച്ചകളിലാണ്. തമിഴ്‌നാട്ടിൽ എൻഡിഎ ഭരണം ഉറപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ഭരണം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിജയ് നയിക്കുന്ന ടിവികെയുമായി ചേർന്ന് സഖ്യം രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് അടുത്ത വൃത്തങ്ങളിൽ നിന്ന് വിവരം ലഭിക്കുന്നു.

അതേസമയം, വിജയിനെ മുഖ്യമന്ത്രിയാക്കിയാൽ ഏത് പാർട്ടിയുമായും സഖ്യം ചേരാൻ തയ്യാറാണെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയുമായി ചേർന്ന് പ്രവർത്തിക്കാൻ ബിജെപി തയ്യാറെടുക്കുന്നതെന്ന സൂചനകൾ ശക്തമാകുന്നത്.

ഇതിനിടെ, ബിജെപി അധ്യക്ഷൻ അമിത് ഷാ തമിഴ്‌നാട്ടിലെത്തിയിരുന്നു. ഡിഎംകെ വിരുദ്ധ മുന്നണിയിൽ പരമാവധി കക്ഷികളെ ഉൾപ്പെടുത്തണമെന്ന നിർദേശമാണ് അദ്ദേഹം സംസ്ഥാന ബിജെപി നേതൃത്വത്തിന് നൽകിയതെന്നാണ് വിവരം. ഏത് വിധേനയും ടിവികെയുമായി സഖ്യം ചേരാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.