...
Home News Kerala ബിജെപിയുടെ നിർണായക നീക്കം; ട്വന്റി ട്വന്റി ബിജെപിയിൽ?

ബിജെപിയുടെ നിർണായക നീക്കം; ട്വന്റി ട്വന്റി ബിജെപിയിൽ?

തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപി

244

ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കിറ്റക്‌സ് എംഡി സാബു എം ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടക്കുകയാണ്. വെള്ളിയാഴ്‌ച പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെ ആണ് നിർണായക നീക്കം.

ട്വന്‍റി 20 ബിജെപി മുന്നണിയിൽ എത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കൊച്ചിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും നടത്തിയ കൂടിക്കാഴ്‌ചയിലാണ് നിർണായക തീരുമാനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബിജെപി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.