...
Home News International പ്രാർത്ഥനക്കിടെ ഷിയാ പള്ളിയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

പ്രാർത്ഥനക്കിടെ ഷിയാ പള്ളിയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ആക്രമണത്തെ പാകിസ്താൻ പാർലമെൻ്റെറി കാര്യമന്ത്രി താരിഖ് ഫസൽ ചൗദരി അപലപിച്ചു

217

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 80-ലധികം പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ തർലൈ കലൻ പ്രദേശത്തെ ഖാദിജ തുൽ കുബ്ര പള്ളിയിലാണ് സ്ഫോടനം നടന്നത്.

വെള്ളിയാഴ്‌ച പ്രാർത്ഥനകൾ നടക്കുന്നതിനിടെ ആണ് സ്ഫോടനം ഉണ്ടായത്. ചാവേർ ആക്രമണമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. സ്ഫോടനം ഉണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു. ആക്രമണത്തെ പാകിസ്താൻ പാർലമെൻ്റെറി കാര്യമന്ത്രി താരിഖ് ഫസൽ ചൗദരി അപലപിച്ചു. ആക്രമണം ഭീരുത്വം ആണെന്നാണ് താരിഖ് ഫസൽ ചൗദരി പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.