...
Home News Kerala ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യ പരിശീലകനായി സ്പെയിനിലെ ഡേവിഡ് കാറ്റാലയെ നിയമിച്ചു

ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യ പരിശീലകനായി സ്പെയിനിലെ ഡേവിഡ് കാറ്റാലയെ നിയമിച്ചു

അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മധ്യനിര പ്രതിരോധ താരം

358

കൊച്ചി: മികായേൽ സ്റ്റാറേയ്ക്ക് പകരം സ്‌പാനിഷ് പരിശീലകന്‍ ഡേവിഡ് കാറ്റാലയെ കേരളാ ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് കരാര്‍.

സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ അദ്ദേഹം ഉടന്‍ കൊച്ചിയിൽ എത്തും. സ്‌പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മധ്യനിര പ്രതിരോധ താരം പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലക സേവനം അനുഷ്‌ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.