ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് വീണ്ടും കേസ്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ചൊവാഴ്‌ചയുണ്ടായ ജയിലിലെ സംഭവ വികാസങ്ങളിലാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പിവി കുഞ്ഞുകൃഷ്‌ണൻ്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന മറ്റ് റിമാൻഡ് പ്രതികൾക്ക് ബോബി ചെമ്മണ്ണൂർ ജയിലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നടി ഹണി റോസിൻ്റെ പരാതിയിലാണ് ബോബി ജയിലിലായത്.
കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. “നാടകം കളിക്കരുതെന്നും വേണ്ടിവന്നാൽ പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരം വിചാരണ നടത്താനും അറിയാമെന്ന് കോടതി കടിപ്പിച്ചു. മറ്റു പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ചെമ്മണ്ണൂർ ആരാണെന്നും നൽകിയ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. ബോബി സൂപ്പര്‍ കോടതി ചമയേണ്ടെന്നും. തനിക്ക് മുകളില്‍ ആരുമില്ലെന്ന് കരുതേണ്ട. അത് കോടതി കാണിച്ചുതരാമെന്നും മുന്നറിയിപ്പ്. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്ന്,” -ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകൻ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിലിൽ നിന്ന് ഇറങ്ങില്ല എന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനോട് ആവശ്യപ്പെട്ടിരുന്നു. സാധാരണ ഉപാധികളാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യാപേക്ഷ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകനോട് ചൊവാഴ്‌ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്.
ജാമ്യാപേക്ഷ മെമ്മോ ജയിലിൽ ഹാജരാക്കി ബുധനാഴ്‌ച ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങണം. ഇതിനിടയിലാണ് ഈ സംഭവ വികാസങ്ങൾ ഗൗരവമായി കാണുന്നത്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് എത്താൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിൻ്റെ ആരാധകരും, ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് തടിച്ചുകൂടി. ഇവർ ജയിൽ പരിസരത്ത് പടക്കം വരെ കെട്ടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഇത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനിടെ ചിലർ കോടതിക്കെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതുൾപ്പെടെ കോടതിക്ക് പരിഗണിക്കാൻ കഴിയും.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



