...
Home News Kerala മസ്തിഷ്‌ക മരണം സംഭവിച്ച 35കാരിയുടെ ഹൃദയം ഇനി 14കാരിയില്‍ മിടിക്കും; ആറ് അവയവങ്ങളും ദാനം ചെയ്തു

മസ്തിഷ്‌ക മരണം സംഭവിച്ച 35കാരിയുടെ ഹൃദയം ഇനി 14കാരിയില്‍ മിടിക്കും; ആറ് അവയവങ്ങളും ദാനം ചെയ്തു

253

കിളിമാനൂര്‍ കായാട്ടുകോണം വൃന്ദാവനം വീട്ടില്‍ താമസിച്ചിരുന്ന ജയി ജയകുമാര്‍ (35) മസ്തിഷ്‌ക മരണമടഞ്ഞതിന് ശേഷം, തന്റെ ഹൃദയം മറ്റൊരു രോഗിക്ക് ജീവന്‍ നല്‍കി. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം മൂക്കുതല സ്വദേശിനിയ്ക്കാണ് ഹൃദയം മാറ്റിവെച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.47-ന് ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പുറപ്പെട്ട ഹൃദയം, 2.42-ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ലാന്‍ഡ് ചെയ്തു. അവിടെ നിന്ന് റോഡ് വഴി എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.

ജയിയുടെ ഹൃദയത്തിന് പുറമെ, രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങളും ദാനം ചെയ്യപ്പെട്ടു. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രോഗിക്ക് വൃക്ക ദാനം ചെയ്യപ്പെടുകയും, വൃക്ക രാവിലെ 4.05-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ‘വന്ദേഭാരത് എക്‌സ്പ്രസ്’ വഴി കോഴിക്കോട്ടേക്ക് അയച്ചുകൊണ്ടുപോയി. രാത്രി 9.30-ഓടെ വൃക്ക റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും, ഉടന്‍ തന്നെ രോഗിക്ക് കൈമാറുകയും ചെയ്തു. കെ-സോട്ടോ സംഘത്തിന്റെ ഏകോപനത്തിലാണ് അവയവ കൈമാറ്റം നടത്തിയത്.

കിംസ് ആശുപത്രിയിലും തിരുവനന്തപുരം റീജിയണല്‍ ഒഫ്ത്താല്‍ മോളോജിയില്‍ രണ്ട് നേത്രപടലങ്ങളും, കരളും മറ്റൊരു വൃക്കയും വെച്ചു.

ജയി തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഏപ്രില്‍ നാലിനാണ് കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. പിന്നീട് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.