ബ്രിട്ടനിൽ പത്ത് ശതമാനം പേര്‍ അതിസമ്പന്നരായത് ഇന്ത്യയുടെ സമ്പത്തിൻ്റെ പകുതിയും കൈക്കലാക്കി ആണെന്ന് റിപ്പോര്‍ട്ട്‌

കൊളോണിയലിസത്തിൻ്റെ കാലത്ത് രൂപപ്പെട്ട അസമത്വത്തിൻ്റെയും കൊള്ളയുടെയും പാരമ്പര്യങ്ങള്‍ ആധുനിക ജീവിതത്തെ രൂപപ്പെടുത്തുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍

ബ്രിട്ടന്‍ ഇന്ത്യയെ കോളനി ആക്കിയിരുന്ന 1765നും 1900നും ഇടയിലുള്ള കാലത്ത് ഇന്ത്യയില്‍ നിന്ന് 64.82 ട്രില്ല്യണ്‍ ഡോളറിൻ്റെ സമ്പത്ത് കടത്തിയതായി റിപ്പോര്‍ട്ട്. അതില്‍ 33.8 ട്രില്ല്യണ്‍ ഡോളറിൻ്റെയും സമ്പത്ത് ബ്രിട്ടനിലെ ഏറ്റവും ധനികരായ പത്ത് ശതമാനം പേര്‍ കൈക്കാലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ ആദ്യ ദിവസം എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ആഗോള അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഓക്‌സ്ഫാം ഇൻ്റെര്‍നാഷണലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

‘ടേക്കേഴ്‌സ്, നോട്ട് മേക്കേഴ്‌സ്’ (Takers, Not Makers) എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആധുനിക ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ കൊളോണിയലിസത്തിൻ്റെ മാത്രം സൃഷ്ടിയാണെന്ന് അവകാശപ്പെടുന്ന നിരവധി പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്.

കൊളോണിയലിസത്തിൻ്റെ കാലത്ത് രൂപപ്പെട്ട അസമത്വത്തിൻ്റെയും കൊള്ളയുടെയും പാരമ്പര്യങ്ങള്‍ ആധുനിക ജീവിതത്തെ രൂപപ്പെടുത്തുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് ആഴത്തില്‍ അസമത്വം നിലനില്‍ക്കുന്ന ഒരു ലോകത്തെ സൃഷ്ടിച്ചു. വംശീയതയെ അടിസ്ഥാനമാക്കിയുള്ള വിഭജനത്താല്‍ കീറിമുറിക്കപ്പെട്ട ഒരു ലോകം. പ്രധാനമായും ഗ്ലോബല്‍ നോര്‍ത്തിലെ ഏറ്റവും ധനികര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഗ്ലോബല്‍ സൗത്തില്‍ നിന്ന് സമ്പത്ത് വേര്‍തിരിച്ചെടുക്കുന്ന ഒരു ലോകത്തെയാണ് കോളനിവത്കരണം സൃഷ്ടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ ഓക്‌സ്ഫാം പറഞ്ഞു.

‘ലണ്ടന്റെ ഉപരിതലത്തില്‍ നാല് തവണ പരവതാനി പോലെ വിരിക്കാന്‍ മാത്രമുള്ള സമ്പത്ത്’

1765നും 1900നും ഇടയില്‍ യുകെയിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ ഇന്ത്യയില്‍നിന്ന് മാത്രം 33.8 ട്രില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന സമ്പത്ത് കൈക്കലാക്കിയതായി വിവിധ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഓക്‌സ്ഫാം വ്യക്തമാക്കി.

ബ്രിട്ടീഷ് പൗണ്ട് നോട്ടുകള്‍ ഉപയോഗിച്ച് ബ്രിട്ടൻ്റെ മുകളില്‍ നാല് തവണ പരവതാനി പോലെ വിരിക്കാനുള്ള സമ്പത്ത് ഉണ്ട് ഇത്.

ആധുനിക ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ കൊളോണിയലിസത്തിൻ്റെ സൃഷ്ടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയുള്ള കോര്‍പ്പറേഷനുകളാണ് ഇതിന് തുടക്കമിട്ടത്. അത് സ്വയം ഒരു നിയമമായി മാറുകയും നിരവധി കൊളോണിയല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇവ ഉത്തരവാദിയുമായിരുന്നു.

“ആധുനിക കാലത്ത്, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ പലപ്പോഴും കുത്തക അല്ലെങ്കില്‍ കുത്തക സ്ഥാനങ്ങള്‍ കൈവശം വെച്ചിരിക്കുന്നു. ഗ്ലോബല്‍ സൗത്തിലെ തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ ഗ്ലോബല്‍ നോര്‍ത്ത് മേഖലയിലെ സമ്പന്നരായ ഓഹരി ഉടമകള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന് തുടരുകയാണ്,” -റിപ്പോര്‍ട്ട് പറയുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വിവാഹ തർക്കങ്ങളിൽ എല്ലാ ഭാര്യാ പിതാക്കളെയും ക്രിമിനൽ നിയമത്തിന് ലക്ഷ്യം വെക്കാൻ കഴിയില്ല: സുപ്രീം കോടതി

വ്യക്തമായ അടിസ്ഥാനമില്ലാത്ത എല്ലാത്തരം ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ദാമ്പത്യ തർക്കത്തിൽ ഭർത്താവിൻ്റെ എല്ലാ ബന്ധുക്കൾക്കും എതിരെ ക്രിമിനൽ നിയമം കൊണ്ടുവരാൻ അനുവദിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്‌ച പറഞ്ഞു. ഗാർഹിക പീഡനത്തിന് ഇരയായവരുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കുന്നത് പരമ പ്രധാനമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ക്രിമിനൽ നിയമത്തിൻ്റെ കാഠിന്യം വ്യക്തമായ വസ്‌തുതാപരമായ അടിത്തറയില്ലാതെ ഓരോ...

Keep exploring...

കേരള രാഷ്ട്രീയം മാറുമ്പോൾ, മമ്മൂട്ടിയും മോഹൻലാലും സതീശന്റെ പരിപാടികളിൽ പങ്കെടുക്കുന്നു

| വേദനായകി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം പുതിയ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നതിനിടെ, മലയാള സിനിമയിലെ രണ്ട് മഹാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൊതുപ്രത്യക്ഷപ്പെടലുകൾ...

വിവാഹ തർക്കങ്ങളിൽ എല്ലാ ഭാര്യാ പിതാക്കളെയും ക്രിമിനൽ നിയമത്തിന് ലക്ഷ്യം വെക്കാൻ കഴിയില്ല: സുപ്രീം കോടതി

വ്യക്തമായ അടിസ്ഥാനമില്ലാത്ത എല്ലാത്തരം ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ദാമ്പത്യ തർക്കത്തിൽ ഭർത്താവിൻ്റെ എല്ലാ ബന്ധുക്കൾക്കും എതിരെ ക്രിമിനൽ നിയമം...

More News

കേരള രാഷ്ട്രീയം മാറുമ്പോൾ, മമ്മൂട്ടിയും മോഹൻലാലും സതീശന്റെ പരിപാടികളിൽ പങ്കെടുക്കുന്നു

| വേദനായകി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം പുതിയ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നതിനിടെ, മലയാള സിനിമയിലെ രണ്ട് മഹാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൊതുപ്രത്യക്ഷപ്പെടലുകൾ...

വിവാഹ തർക്കങ്ങളിൽ എല്ലാ ഭാര്യാ പിതാക്കളെയും ക്രിമിനൽ നിയമത്തിന് ലക്ഷ്യം വെക്കാൻ കഴിയില്ല: സുപ്രീം കോടതി

വ്യക്തമായ അടിസ്ഥാനമില്ലാത്ത എല്ലാത്തരം ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ദാമ്പത്യ തർക്കത്തിൽ ഭർത്താവിൻ്റെ എല്ലാ ബന്ധുക്കൾക്കും എതിരെ ക്രിമിനൽ നിയമം...

പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു; ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം....

മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം

| വേദനായകി മുനമ്പം ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെക്കുന്ന നിലപാട് പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. പുതിയ...

മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരി

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്....

വിജയ് സർക്കാരിന്റെ സിനിമാ മേഖലയ്ക്ക് അനുകൂല തീരുമാനം; ആദ്യ ആഴ്ചയിൽ ദിവസേന 5 ഷോകൾക്ക് അനുമതി

തമിഴ്‌നാട്ടിൽ സിനിമാ വ്യവസായത്തിന് ആശ്വാസമായി പുതിയ സർക്കാർ തീരുമാനം. സംസ്ഥാനത്ത് റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകൾക്ക് ആദ്യ...

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ....

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം...