...
Home News Kerala ‘ക്രൂര പീഡനം, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു’; രണ്ടാം എഫ്ഐആർ, രാഹുലിനെ ...

‘ക്രൂര പീഡനം, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു’; രണ്ടാം എഫ്ഐആർ, രാഹുലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ

ബുധനാഴ്‌ച അർധരാത്രി മുതൽ പുലർച്ചെ വരെ ബെം​ഗളൂർ നഗരത്തിൽ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തി

216

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പുതിയ കേസിൽ എഫ്ഐആർ വിശദാംശങ്ങൾ പുറത്ത്. കേസിൽ രാഹുൽ മാത്രമാണ് പ്രതി. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

വിവാഹ വഗ്‌ദാനം നൽകിയാണ് പീഡിപ്പിച്ചെതന്നും എഫ്ഐആറിൽ ഉണ്ട്. കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്.

ഡ്രൈവറെ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്ഐടിയുടെ കസ്റ്റഡിയിലുള്ളത്. എസ്ഐടി സംഘം അന്വേഷണം ഊർജിതമാക്കി.

രാഹുലിനെ ബെം​ഗളൂരുവിൽ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്‌. ബുധനാഴ്‌ച അർധരാത്രി മുതൽ പുലർച്ചെ വരെ ബെം​ഗളൂർ നഗരത്തിൽ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തി. നാല് കേന്ദ്രങ്ങളിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.