...
Home News National എന്താണ് ഗില്ലറ്റിൻ പ്രക്രിയ?; 2025-26 ബജറ്റ് ലോക്‌സഭയിൽ

എന്താണ് ഗില്ലറ്റിൻ പ്രക്രിയ?; 2025-26 ബജറ്റ് ലോക്‌സഭയിൽ

പാർലമെന്റിൽ ഗില്ലറ്റിൻ പ്രക്രിയ ഒരു പ്രധാന തന്ത്രമായി കാണുന്നു

336

പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഭാഗത്തിൽ വെള്ളിയാഴ്‌ച വളരെ പ്രധാനപ്പെട്ട ഒരു ദിവസമായി. 2025- 26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ പാസാക്കുന്നതാണ് സുപ്രധാനം. ഇതിനായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) തങ്ങളുടെ എല്ലാ എംപിമാർക്കും വിപ്പ് നൽകുകയും സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.

ഗില്ലറ്റിൻ പ്രക്രിയ?

2025- 26 ബജറ്റിലെ വിവിധ ആവശ്യങ്ങൾ വെള്ളിയാഴ്‌ച ഗില്ലറ്റിൻ പ്രക്രിയയിലൂടെ പാസാക്കുമെന്ന് ബിജെപി പുറപ്പെടുവിച്ച വിപ്പിൽ പറഞ്ഞിരുന്നു. ബിജെപി എംപിമാർ ദിവസം മുഴുവൻ സഭയിൽ ഉണ്ടായിരിക്കാനും സർക്കാരിൻ്റെ നിർദ്ദേശങ്ങളെ പിന്തുണക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പാർലമെന്റിൽ ഗില്ലറ്റിൻ പ്രക്രിയ ഒരു പ്രധാന തന്ത്രമായി കാണുന്നു. ഈ പ്രക്രിയയിൽ ഒരു ബിൽ അല്ലെങ്കിൽ ബജറ്റ് ആവശ്യങ്ങൾ ചർച്ച അനുവദിക്കാതെ വേഗത്തിൽ പാസാക്കുന്നു. സർക്കാർ ഒരു പ്രധാന ബിൽ അല്ലെങ്കിൽ ബജറ്റ് ഉടൻ പാസാക്കേണ്ടി വരികയും പ്രതിപക്ഷം അതിനെ തടസപ്പെടുത്തുകയും ചെയ്‌താൽ, ഗില്ലറ്റിൻ പ്രക്രിയ ഉപയോഗിക്കുന്നു. ഈ പ്രക്രിയ സർക്കാരിനെ അതിൻ്റെ നിയമ നിർമ്മാണ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു.

പാർലമെന്റിൽ ബഹളം

വ്യാഴാഴ്‌ച ലോക്‌സഭയിൽ വലിയ ബഹളം ഉണ്ടായി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും മുദ്രാവാക്യങ്ങളും കാരണം സഭാ നടപടികൾ പലതവണ നിർത്തി വക്കേണ്ടിവന്നു.

മുദ്രാവാക്യങ്ങൾ എഴുതിയ ടീ- ഷർട്ടുകൾ ധരിച്ചാണ് ഡിഎംകെ അംഗങ്ങൾ സഭയിലെത്തിയത്. ഇത് അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. തൽഫലമായി, സഭയുടെ നടപടികൾ ആദ്യം ഉച്ചയ്ക്ക് 12 മണി വരെയും പിന്നീട് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഒടുവിൽ ദിവസം മുഴുവൻ നിർത്തി വവെക്കേണ്ടി വന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.