...
Home News Kerala എസ്ഇബിസി പട്ടികയിൽ 28 സമുദായങ്ങളെ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

എസ്ഇബിസി പട്ടികയിൽ 28 സമുദായങ്ങളെ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

കമ്മീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുക ആയിരുന്നു

226

കേരളത്തിലെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. പിന്നോക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ട് ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കമ്മീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുക ആയിരുന്നു. ഇതോടെ 28 സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ അനുവദിക്കാനാകും.

ചുവടെ ചേർക്കുന്ന വിഭാഗങ്ങളെ ആണ് എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തുക

അമ്പലക്കാരൻ
അഞ്ചുനാടു വെള്ളാളർ
ദാസ
കോട്ടയാർ
കുമാര ക്ഷത്രിയ
കുന്നുവർ മന്നാടി
SIUC- നാടാർ
നായിഡു
കോടാങ്കി നായ്ക്കൻ
ഗൗണ്ടർ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ
സേനൈ തലവർ, ഇളവന്ന്യാർ, ഇളവന്യ
തച്ചർ (മരപ്പണിക്കാരായ)
തോൽ കൊല്ലൻസ്
മഹേന്ദ്ര മേദര
വിഷവൻ (മലബാർ)
കമ്മാറ
ചെട്ടികൾ- മൗണ്ടാടൻ- ഇടനാടൻ
എഴുത്തശ്ശൻ
കടച്ചി കൊല്ലൻ
കൊങ്കു നാവിതൻ, വേട്ടുവ നാവിതൻ, അടുത്തോൻ
കൊങ്കു വെള്ളാള ഗൗണ്ടർ വിഭാഗത്തിലെ-, നാട്ടു ഗൗണ്ടർ, വെള്ളാള ഗൗണ്ടർ, പാല ഗൗണ്ടർ, പൂശാൻ
ഗൗണ്ടർ, പാല വെള്ളാള ഗൗണ്ടർ
വടുക, വടുവ, വടുകർ, വടുവൻസ്, വടുഗൻഡ്,
വടുകർസ്, വടുകാസ്, വടുകൻസ്,
വാണിയൻസ്
യോഗീസ്, കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി
മലയ കണ്ടി ( മലമ്പാർ ഒഴികെ )
ശൈവ വെള്ളാളയിലെ ചേരക്കുള വെള്ളാള, കർ കർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ
കണിയാർ
ഈഴവ- തീയ വിഭാഗത്തിലെ Izhavan, Ishavan,Ezhavan,Ezhuva,Izhuva,Ishuva, Izhavan,Illuva,Irava,Iruva

ഈ വിഭാഗങ്ങളുടെ ദീർഘകാലത്തെ നിവേദനങ്ങൾ പരിഗണിച്ചാണ് ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇവർക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.