‘സിഎജി റിപ്പോർട്ട് അന്തിമമല്ല; കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ല’: കേരള മുഖ്യമന്ത്രി

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തിൽ പലതും നമ്മൾ നിർബന്ധിതരായി

പിപിഇ കിറ്റ് ഉയർന്ന വിലക്ക് വാങ്ങിയ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പിപിഇ കിറ്റ് അടക്കം കിട്ടാത്ത അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തർ ആയിരുന്നുവെന്നും എത്ര കാലം കൊവിഡ് നിൽക്കുമെന്ന് പറയാൻ കഴിയാത്ത കാലത്ത് പർച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താൽ മതിയായിരുന്നോ എന്നാണോ നിങ്ങൾ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് അടിയന്തിരമായി സാധനങ്ങൾ വാങ്ങാനാണ് തീരുമാനമെടുത്തത്. അതിൽ ഒരു അസ്വാഭാവികതയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തിൽ പലതും നമ്മൾ നിർബന്ധിതരായി. ചിലതിന് വില കൂടി. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടി വച്ച് വിലയിരുത്തിയാൽ ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോർട്ട് അന്തിമം അല്ലെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നൽകിയ കമ്പനി പകുതി എണ്ണം മാത്രമേ നൽകിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നൽകാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പർച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിപി ഇ കിറ്റ് അഴിമതി ആരോപണത്തിൽ സർക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അച്ചടക്ക ലംഘനവും കൊള്ളയടിക്കലും; പശ്ചിമ ബംഗാളിൽ 22 ബിജെപി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തു

പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശക്തമായ സംഘടനാ നടപടികളിലേക്ക്. കൊള്ളയടിക്കലും അച്ചടക്ക ലംഘനവും ആരോപിച്ച് നിരവധി മണ്ഡൽ പ്രസിഡന്റുമാർ ഉൾപ്പെടെ 22...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കത്തിനും ദഹനസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും...

Related Articles

അച്ചടക്ക ലംഘനവും കൊള്ളയടിക്കലും; പശ്ചിമ ബംഗാളിൽ 22 ബിജെപി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തു

പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശക്തമായ സംഘടനാ നടപടികളിലേക്ക്. കൊള്ളയടിക്കലും അച്ചടക്ക ലംഘനവും ആരോപിച്ച്...

യുഎസ്- ചൈന വ്യാപാര യുദ്ധം മുറുകുന്നു: ആറ് അമേരിക്കൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി ചൈന

അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് യുഎസിനെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി ചൈന. ദേശീയ സുരക്ഷാ കാരണങ്ങളും സിൻജിയാങ്...

ലക്ഷദ്വീപ് പണ്ടാരഭൂമി കേസ്; ഭരണകൂടത്തിന് കനത്ത തിരിച്ചടി, ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. പണ്ടാരഭൂമി ഏറ്റെടുക്കാനായി...

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്ക് ലോ അക്കാദമി ഡയറക്ടര്‍; എതിര്‍പ്പുമായി ലോയേഴ്‌സ് യൂണിയന്‍

തിരുവനന്തപുരം സ്വകാര്യ ലോ അക്കാദമി ഡയറക്ടറും ഹൈക്കോടതി അഭിഭാഷകനുമായ നാഗരാജ് നാരായണനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI)...

ഓരോ മൃഗസ്നേഹിയും കാണേണ്ട പത്ത് സിനിമകൾ ഇതാ

ഹിറ്റ് ചിത്രമായ ഒഎംജി 2 ൽ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആക്ഷേപഹാസ്യവും പുരാണ ഘടകങ്ങളും ചേർത്ത ശേഷം, സംവിധായകൻ...

സ്വർണ്ണ നാണയവും കറവപ്പശുക്കളും നൽകാൻ 1,000 കോടി രൂപ അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് സ്വർണ്ണ നാണയം, മോതിരം,...

പ്രതിഷേധങ്ങളില്‍ നിയമ നിര്‍വ്വഹണ ഏജൻസികൾ സംയമനം പാലിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ നിയമനിര്‍വ്വഹണ ഏജൻസികൾ സംയമനം പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. ചില "വഴിതെറ്റിയ ഘടകങ്ങൾ" കല്ലെറിഞ്ഞാൽ...

ഡീലിമിറ്റേഷൻ ബിൽ: പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം ഓഗസ്റ്റ് 16 മുതൽ 18 വരെ?

ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയം) ബില്ലുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15ന്...