...
Home News International കോള്‍ റെക്കോർഡിങ്ങും ട്രാൻസ്ക്രിപ്ഷനും; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ട്രൂകോളർ

കോള്‍ റെക്കോർഡിങ്ങും ട്രാൻസ്ക്രിപ്ഷനും; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ട്രൂകോളർ

ആന്‍ഡ്രോയിഡിലും ഐഒഎസിലും കോള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും.

187

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ചുള്ള ട്രാന്‍സ്ക്രിപ്ഷന്‍ (പകർപ്പെഴുത്ത്) ഫീച്ചറും കോള്‍ റെക്കോഡിങ്ങും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ട്രൂകോളർ. ഇരുസവിശേഷതകളും 2023 ജൂണില്‍ അമേരിക്കയില്‍ ലഭ്യമായിരുന്നു. ലോകത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഫീച്ചർ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നില്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ട്രൂകോളറിലൂടെ കോളുകള്‍ റെക്കോഡ് ചെയ്യാനാകും. ഇതിന് പുറമെ കോള്‍ റെക്കോഡിങ് എഐ ഉപയോഗിച്ച് ട്രാന്‍സ്ക്രൈബ് ചെയ്യാനുമാകും. പ്രീമിയം അംഗങ്ങള്‍ക്കായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാകുക.

ആപ്പിനുള്ളില്‍ നിന്നുതന്നെ കോള്‍ റെക്കോഡിങ് സാധ്യമാകും. ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. കോള്‍ റെക്കോഡിങ് പൂർണമായതിന് ശേഷമായിരിക്കും ട്രാന്‍സ്ക്രിപ്ഷന്‍ ലഭിക്കുക. നേരത്തെയും ആപ്ലിക്കേഷനില്‍ കോള്‍‍ റെക്കോഡിങ് സാധ്യമായിരുന്നു. എന്നാല്‍ ഗൂഗിളിന്റെ നിയന്ത്രണം മൂലം ഫീച്ചർ നിർത്തലാക്കുകയായിരുന്നു.

ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിങ് ഫീച്ചർ പ്രവർത്തിക്കുക. തേഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ ട്രൂകോളറിലെ സേർച്ച് പേജില്‍ പോയതിനുശേഷം റെക്കോഡ് കോള്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം. ആന്‍ഡ്രോയിഡില്‍ എളുപ്പമാണ് കാര്യങ്ങള്‍. ട്രൂകോളർ ഡയലറിനൊപ്പം തന്നെ റെക്കോഡിങ്ങിനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും കോള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും ട്രാന്‍സ്ക്രിപ്ഷന്‍ ലഭ്യമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.