9 September 2026
Home News International പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കാനഡ; ഇന്ത്യൻ വംശജർക്ക് ഗുണം ചെയ്യും

പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കാനഡ; ഇന്ത്യൻ വംശജർക്ക് ഗുണം ചെയ്യും

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ബില്ലെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ്

194

മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് പൗരത്വം കൈ മാറ്റം ചെയ്യാൻ സഹായിക്കുന്ന സിറ്റിസൺഷിപ്പ് ബൈ ഡിസന്റ് നിയമം പരിഷ്‌ക്കരിക്കാൻ ഒരുങ്ങി കാനഡ. പൗരത്വ നിയമ ഭേദഗതിക്കുള്ള സി മൂന്ന് ബില്ലിനാണ് ഗവർണർ ജനറലിൻ്റെ അനുമതി ലഭിച്ചത്. കാനഡയിലെ താമസക്കാരായ ആയിരക്കണക്കിന് ഇന്ത്യന്‍ വംശജർക്ക് ഗുണകരം ആവുന്നതാണ് പുതിയ ബില്‍.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അതിന് മുമുമ്പ് വരെ ജനിച്ചവർക്ക് ഫസ്റ്റ് ജനറേഷൻ ലിമിറ്റില്ലാതെ പൗരത്വം ലഭിക്കുമെന്ന് കനേഡിയൻ സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 2009‑ലെ നിയമം അനുസരിച്ച്, കനേഡിയൻ മാതാപിതാക്കൾ വിദേശത്ത് ജനിച്ചവരാണെങ്കിൽ അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികൾക്കോ അതല്ലായെങ്കിൽ അവിടെ നിന്നും ദത്തെടുത്ത കുട്ടികൾക്കോ സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല.

പുതിയ നിയമം നിലവിൽ വരുന്നതോട് കൂടി ഈ പ്രശ്‌നം പരിഹരിക്കപ്പെടും. പുതിയ നിയമ പ്രകാരം വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും.

കാനഡയുടെ പൗരത്വ നിയമങ്ങളിലെ ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ബില്ലെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.