‘കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ല’; ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡിഎംകെ

തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഡിഎംകെയെ ഒറ്റുകൊടുത്തെന്നാണ് ഡിഎംകെയുടെ വിമര്‍ശനം

ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതികരണം. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഡിഎംകെയെ ഒറ്റുകൊടുത്തെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. അതില്‍ പാര്‍ട്ടി കേഡര്‍മാര്‍ക്ക് ആഴത്തില്‍ വേദനയുണ്ടെന്നും ഡിഎംകെ പ്രസ്‌താവനയില്‍ അറിയിച്ചു.

യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നുള്ള പിന്മാറ്റമായി കണക്കാക്കരുതെന്നാണ് ഡിഎംകെ വിശദീകരിച്ചിരിക്കുന്നത്. സഖ്യത്തിലെ മറ്റ് പാര്‍ട്ടികളോട് പിണക്കമില്ല. രാജ്യത്തിൻ്റെ ക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പിന്തുണയും ശബ്‌ദവും ഉയര്‍ത്തുന്നത് തുടരുമെന്നും ഡിഎംകെ അറിയിച്ചു.

വിജയ്‌യുടെ ടിവികെയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് ഡിഎംകെ കോണ്‍ഗ്രസുമായി ഇടഞ്ഞത്. ജൂണ്‍ എട്ടിന് നടക്കുന്ന യോഗം ബഹിഷ്‌കരിക്കും എന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെ ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ലോക്‌സഭയിലാകെ 22 എംപിമാരുള്ള ഇന്ത്യ സഖ്യത്തിലെ നാലാമത്തെ കരുത്തരായ കക്ഷിയായാണ് ഡിഎംകെയെ കാണുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി; കത്വയിൽ പാകിസ്ഥാൻ ഡ്രോൺ ദൃശ്യമായി, പൂഞ്ചിൽ വ്യാപക തിരച്ചിൽ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് മുകളിലൂടെ പാകിസ്ഥാൻ ഡ്രോൺ പറന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന കനത്ത ജാഗ്രതയിൽ. ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ച...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി; കത്വയിൽ പാകിസ്ഥാൻ ഡ്രോൺ ദൃശ്യമായി, പൂഞ്ചിൽ വ്യാപക തിരച്ചിൽ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് മുകളിലൂടെ പാകിസ്ഥാൻ ഡ്രോൺ പറന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന...

ഇറാനിൽ ചാരവൃത്തി ആരോപിച്ച് വധശിക്ഷകൾ വർദ്ധിക്കുന്നു; പശ്ചിമേഷ്യയിൽ യുദ്ധഭീതി പുതിയ തലത്തിൽ

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാനിൽ വധശിക്ഷകൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും പുതിയ കൊടുമുടിയിലെത്തി. ഏറ്റവും പുതിയ...

അമേരിക്ക- ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നു, പുതിയ തന്ത്രങ്ങൾ തേടി പെൻ്റെഗൺ

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്ക്. ആഴ്‌ചകളോളം നീണ്ട കനത്ത...

കേരളത്തിൽ മഴ അതിതീവ്രം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍...

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe...

നടി തൃഷക്കെതിരായ പരാമർശം; എംഎൽഎ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

നടി തൃഷക്കെതിരായ അശ്ലീല പരാമർശ ആരോപണത്തിൽ തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ്...

ഫിഫ ലോകകപ്പ് ഓഹരി വിൽപ്പന പദ്ധതി ഉപേക്ഷിച്ചു; കടുത്ത എതിർപ്പിനെ തുടർന്ന് പിന്മാറ്റം

യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത എതിർപ്പും ബഹിഷ്‌കരണ ഭീഷണിയെയും തുടർന്ന് ലോകകപ്പിൻ്റെ ഓഹരികൾ വിൽക്കാനുള്ള വിവാദ തീരുമാനത്തിൽ നിന്ന് ഫിഫ...

സൈക്ലോ സ്‌പോറിയാസിസ് അണുബാധ മൂലം രണ്ട് മരണം; യുഎസിൽ രോഗബാധ അതിവേഗം വ്യാപിക്കുന്നു

യുഎസ് സംസ്ഥാനമായ മിഷിഗണിൽ സൈക്ലോ സ്‌പോറിയാസിസ് (Cyclosporiasis) അണുബാധ ഗുരുതരമായ ഘട്ടത്തിലേക്ക്. സംസ്ഥാനത്ത് അണുബാധ മൂലം രണ്ട് പേർ...