...
Home News കളിക്കിടയിൽ പന്ത് കാറിൽ കൊള്ളില്ലേ; സംശയം തീർത്ത ക്രിക്കറ്റ്‌ മത്സരം

കളിക്കിടയിൽ പന്ത് കാറിൽ കൊള്ളില്ലേ; സംശയം തീർത്ത ക്രിക്കറ്റ്‌ മത്സരം

ക്രീസിൽ ബാംഗ്ലൂരിന്റെ മിന്നും താരം എലിസ് പെരി. ചീറി പാഞ്ഞു വന്ന പന്ത് തന്റെ ശക്തിയിൽ അടിച്ചുയർത്തി ഒരു സിക്സർപറത്തി ബാറ്റർ. പക്ഷെ ആ പന്ത് ചെന്ന് പതിച്ചത് കാണികൾക്ക് ഇടയിൽ ആയിരുന്നില്ല

305

ക്രിക്കറ്റ്‌ മത്സരങ്ങൾക്ക് മാൻ ഓഫ് ദി മാച്ച് ഉൾപ്പെടെ സമ്മാനമായി വിവിധ കമ്പനികൾ അവരുടെ കാറുകൾ സമ്മാനമായി നൽകുന്നത് വർഷങ്ങൾ ആയി തുടരുന്ന പതിവാണ്. പരസ്യങ്ങളുടെ ഭാഗമായി മത്സരം നടക്കുന്ന ഗ്രൗണ്ടിൽ ഒരു ഭാഗത്ത് തന്നെ ഈ കാർ ഡിസ്പ്ലേ ചെയ്ത് വെക്കാറുമുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മത്സരം കാണുന്ന എല്ലാവർക്കും വരുന്ന ഒരു സംശയം ആയിരിക്കും കളിക്കിടയിൽ പന്ത് കാറിൽ കൊള്ളില്ലേ എന്നത്.

അങ്ങനെ വിവിധ തലമുറകളുടെ ആ വലിയ സംശയത്തിന് ഇതോടെ അയവ് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകൾ ആയി Women’s premiere league മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മാർച്ച്‌ നാലാം തിയതി ബാംഗ്ലൂർ ടീമിന്റെ മത്സരത്തോടെ ആണ് ഈ സംഭവം നടന്നത്. യുപി വാരിയെര്സ് – ബാംഗ്ലൂർ മത്സരം തകൃതിയായി ചിന്ന സ്വാമി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്നു.

ക്രീസിൽ ബാംഗ്ലൂരിന്റെ മിന്നും താരം എലിസ് പെരി. ചീറി പാഞ്ഞു വന്ന പന്ത് തന്റെ ശക്തിയിൽ അടിച്ചുയർത്തി ഒരു സിക്സർപറത്തി ബാറ്റർ. പക്ഷെ ആ പന്ത് ചെന്ന് പതിച്ചത് കാണികൾക്ക് ഇടയിൽ ആയിരുന്നില്ല, സ്റ്റേഡിയത്തിന്റെ ഒരു വശത്ത് ഡിസ്പ്ലേക്ക് വെച്ച ടാറ്റാ പഞ്ച് കാറിന്റെ ചില്ലിൽ ആയിരുന്നു. തല്ക്ഷണം കാറിന്റെ ചില്ല് തവിടുപൊടി. വലിയ ചിരിയോടെയും കരഘോഷത്തോടെയും ആണ് കളിക്കാർ ഉൾപ്പെടെ എല്ലാവരും ഈ മുഹൂർത്തം കണ്ടു ആസ്വദിച്ചത്.

എന്നാൽ ഏറെ മനോഹരമായ മറ്റൊരു മുഹൂർത്തം ആണ് ടാറ്റാ ഗ്രൂപ്പ് ഒരുക്കിയത്. പൊട്ടിയ കാറിന്റെ ഗ്ലാസ്‌ മനോഹരമായി ഫ്രെയിം ചെയ്ത് കീഴിൽ #PerryPowerfullPunch 04/03/2024 എന്നെഴുതി ബാറ്റർക്ക് സമ്മാനിച്ചു. അവർ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത മനോഹരമായ മുഹൂർത്തവും സമ്മാനവും.

ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരുപാട് പേരുടെ സംശയം മാറ്റി മനോഹരമായ ഒരു മുഹൂർത്തവും സമ്മാനിച്ച ടാറ്റാ ഗ്രൂപ്പിനെയും പെരിയെയും ഏറെ ആഘോഷം ആക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.