ലിവർപൂളിൻ്റെ വിജയ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിൽ കാർ ഇടിച്ചുകയറി; അമ്പതോളം പേർക്ക് പരുക്ക്

സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു

നഗരമധ്യത്തിൽ പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുന്ന ലിവർപൂൾ ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

സംഭവത്തിൽ 53 കാരനായ ബ്രിട്ടീഷ് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിൻ്റെ 20-ാമത് ടോപ്പ്- ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കാൻ നടന്ന ഓപ്പൺ-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്കാണ് സംഭവം.

തെരുവിൽ നിരന്നിരുന്ന ആരാധകരുടെ വലിയ ജനക്കൂട്ടത്തിലേക്ക് ഒരു കാർ അതിവേഗം പാഞ്ഞു കയറിയതും നിരവധിപ്പേരെ ഇടിച്ചിടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു. ലിവർപൂളിലെ കാഴ്‌ചകൾ ഭയാനകം ആയിരുന്നുവെന്നും അടിയന്തര സേവനങ്ങൾക്ക് പൊലീസിനോട് നന്ദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ചിലരെ ആദ്യം ഇടിച്ചതിന് ശേഷം കാർ നിർത്തി. തുടർന്ന് ആളുകൾ വാഹനത്തിന് നേരെ പാഞ്ഞു കയറുകയും ജനാലകൾ തകർക്കുകയും ചെയ്‌തു. ഇതോടെ ഡ്രൈവർ മുന്നോട്ട് പോകുകയും നിരവധി പേരെ ഇടിക്കുകയും ചെയ്‌തു.

സംഭവവുമായി ബന്ധപ്പെട്ട് മെഴ്‌സിസൈഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് അറിയിച്ചു. “ഈ ഗുരുതരമായ സംഭവത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ. ഈ സംഭവം കൈകാര്യം ചെയ്യുന്ന അടിയന്തര സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഞങ്ങൾ തുടർന്നും പൂർണ പിന്തുണ നൽകും,” -എന്ന് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് എക്‌സിൽ പറഞ്ഞു.

ഇംഗ്ലണ്ടിലെ ഫുട്ബോൾ ടീമായ ലിവർപൂളും ജീവനക്കാരും പ്രീമിയർ ലീഗ് ട്രോഫിയുമായി ആഘോഷിക്കാൻ തുറന്ന ബസിൽ നഗരമധ്യത്തിലൂടെ പരേഡ് നടത്തുമ്പോൾ ലക്ഷക്കണക്കിന് ആരാധകർ തെരുവുകളിൽ അണിനിരന്നപ്പോൾ ആണ് സംഭവം.

അറസ്റ്റ് ചെയ്‌ത ആളുടെ വിവരണം പുറത്തുവിടാൻ പോലീസ് വേഗത്തിൽ നടപടി സ്വീകരിച്ചു. സംഭവം ഇസ്ലാമിക ആക്രമണമാണെന്ന് സൂചിപ്പിക്കുന്ന സോഷ്യൽ മീഡിയ ഊഹാപോഹങ്ങൾ തടയുന്നതിനാണ് ഈ തീരുമാനമെന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസിലെ മുൻ ചീഫ് സൂപ്രണ്ടായ ദാൽ ബാബു ബിബിസിയോട് പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...