...
Home News Kerala പുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു

267

കോട്ടയം: കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് മറിഞ്ഞ കാര്‍ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാറിൻ്റെ ചില്ല് പൊട്ടിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരെയും പ്രാഥമിക ശുശ്രൂഷനല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ് കാര്‍.

തിങ്കഴാഴ്‌ച രാത്രി 8.45ഓടെയായിരുന്നു അപകടമുണ്ടായത്. കുമരകം ഭാഗത്തു നിന്ന് വന്ന കാറാണ് പുഴയിലേക്ക് വീണത്. പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.