കുട്ടിയെയും അമ്മൂമ്മയേയും ഇടിച്ചിട്ട കാർ പിടിയിൽ; പൊലീസ് 50,000 ഫോണ്‍ കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചു, കണ്ടെത്തിയത് ഇങ്ങനെ

ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

കോഴിക്കോട്: ഒമ്പത് വയസുകാരി ദൃഷാനെയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ പത്ത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് ക്ലെയിമിനായി കാര്‍ ഉടമ ശ്രമിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍ 18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെയും അമ്മൂമ്മയേയും ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിൻ്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയെന്നും എസ്.പി പറഞ്ഞു.

അപകടത്തിന് ശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാത്രി ഒമ്പതുമണിയോടെ ആണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിൻ്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ്.പി പറഞ്ഞു.

ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു.

കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ളക്കാറാണ് എന്നതായിരുന്ന ഏക വിവരം ഉണ്ടായിരുന്നത്. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011- 2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌ത്‌ 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തി.

2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തി അപകട സമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടെത്തി.

അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും കണ്ടെത്തി. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുകയും ചെയ്‌തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്.പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്.പി പറഞ്ഞു.

ഷജീല്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിൻ്റെയും സ്‌മിതയുടെയും മകള്‍ ദൃഷാനയെയും അമ്മൂമ്മ പുത്തലത്ത് ബേബി (62)യെയും തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം ഇടിച്ചിട്ടത്. അപകടത്തില്‍ ബേബി മരിച്ചു. ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും ജെമിനിയും പോലെ ആപ്ലിക്കേഷനുകൾ ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വലിയ സഹായമാണ് നൽകുന്നത്. എന്നാൽ, കൗതുകകരമായ ഈ സാങ്കേതികവിദ്യയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പ്രശ്നത്തിനും ഉടനടി ഉത്തരം...

Keep exploring...

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

More News

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...