എംടിവി സ്പ്ലിറ്റ്‌സ്‌വില്ലയിലൂടെ പ്രശസ്തയായ നടി ഖുഷി മുഖർജിക്കെതിരെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി 100 കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തതിനെ തുടർന്ന് നിയമ പ്രശ്‌നത്തിൽ അകപ്പെട്ടു.
ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കുറിച്ച് മുഖർജി തെറ്റായതും ദോഷകരവുമായ പ്രസ്‌താവനകൾ നടത്തിയെന്ന് അൻസാരി ആരോപിച്ചു . ജനുവരി 13 -നാണ് കേസ് ഫയൽ ചെയ്‌തത്.
കിഡാൻ എൻ്റെർടൈൻമെന്റ് പങ്കിട്ട ഒരു വീഡിയോയിൽ, ഇന്ത്യൻ ക്രിക്കറ്റ് താരവുമായുള്ള തൻ്റെ മുൻകാല ബന്ധത്തെ കുറിച്ച് ഖുഷി മുഖർജി സംസാരിച്ചു. അവർ ഇപ്പോൾ ബന്ധപ്പെടുന്നില്ല എന്ന് പറഞ്ഞു.
‘ഒരു ക്രിക്കറ്റ് കളിക്കാരനുമായും എനിക്ക് ഡേറ്റ് ചെയ്യാൻ താൽപ്പര്യമില്ല. എൻ്റെ പിന്നാലെ ഒരുപാട് ക്രിക്കറ്റ് താരങ്ങളുണ്ട്. സൂര്യകുമാർ യാദവ് എനിക്ക് ധാരാളം സന്ദേശങ്ങൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ അധികം സംസാരിക്കാറില്ല, എനിക്ക് ആരുമായും ബന്ധപ്പെടാൻ പോലും താൽപ്പര്യമില്ല,’ -അവൾ വീഡിയോയിൽ പറഞ്ഞു.
മുഖർജിയുടെ പ്രസ്‌താവനകൾ ‘സത്യവിരുദ്ധവും’ ‘അപകീർത്തികരവും ആയിരുന്നു’.
ഈ പരാമർശം ഓൺലൈനിൽ വൻ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് മുംബൈയിൽ താമസിക്കുന്ന അൻസാരി ഉത്തർപ്രദേശിലെ ഗാസിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മുഖർജിയുടെ പ്രസ്‌താവനകൾ അസത്യവും അപകീർത്തികരവും ആണെന്നും സൂര്യകുമാർ യാദവിൻ്റെ പൊതു പ്രതിച്ഛായക്കും പ്രശസ്തിക്കും ദോഷം വരുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമ്പോൾ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ഖുഷി മുഖർജിക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അൻസാരി പറഞ്ഞു. “എൻ്റെ രേഖാമൂലമുള്ള പരാതിയിലും ഞാൻ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കുറഞ്ഞത്, ഗുരുതരമായ കുറ്റങ്ങളെങ്കിലും ചുമത്തണം. ഇൻസ്റ്റാഗ്രാമിൽ ഇരുപത് ദശലക്ഷത്തിലധികം ആളുകൾ എന്നെ പിന്തുടരുന്നു. കോടിക്കണക്കിന് ആളുകൾ എൻ്റെ വീഡിയോകൾ കാണുന്നു.”
‘ഈ വിഷയം ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും എത്തിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. എനിക്ക് ആരെയും ഭയമില്ല. എനിക്ക് നീതി മാത്രമേ വേണ്ടൂ. എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഖുഷി മുഖർജിക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. എനിക്ക് നീതി ലഭിക്കുന്നതുവരെ ഞാൻ ഗാസിപൂർ നഗരത്തിൽ തന്നെ തുടരും.’
‘അതുകൊണ്ടാണ് ഞാൻ ഈ വിഷയത്തിൽ 100 കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുന്നത്. എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. നേരത്തെ, പൂനം പാണ്ഡെക്കെതിരെ ഞങ്ങൾ 100 കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിരുന്നു. ഞങ്ങളുടെ നിയമസംഘം വളരെ ശക്തമാണ്.’
തൻ്റെ അവകാശ വാദങ്ങളെ പിന്തുണക്കുന്ന തെളിവുകൾ മുഖർജി ഹാജരാക്കിയാൽ പരസ്യമായി ക്ഷമ ചോദിക്കുമെന്നും അൻസാരി പറഞ്ഞു.
അതേസമയം, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് മുഖർജി നിഷേധിച്ചു. എൻഡിടിവി ടെലിവിഷൻ ചാനലിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ, തൻ്റെ അഭിപ്രായങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടത് ആണെന്നും സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തതാണെന്നും അവർ പറഞ്ഞു. കൂടാതെ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവർ അവകാശപ്പെട്ടു.



