...
Home News National നഗരസഭാ ഓഫീസിൽ നമസ്‌കാരം നടത്തിയതിന് ഏഴ് പേർക്കെതിരെ കേസെടുത്തു

നഗരസഭാ ഓഫീസിൽ നമസ്‌കാരം നടത്തിയതിന് ഏഴ് പേർക്കെതിരെ കേസെടുത്തു

ഹിന്ദു സംഘടനകളിൽ നിന്നും ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്

299

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ്റെ (എംഎംസി) വൈദ്യുതി വകുപ്പ് ഓഫീസിനുള്ളിൽ നമസ്‌കാരം നടത്തിയതിന് നിയമ വിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒരു പ്രാദേശിക സംഘടനയുടെ പ്രസിഡന്റ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തതായി വ്യാഴാഴ്‌ച പോലീസ് പറഞ്ഞു.

മലേഗാവ് മുനിസിപ്പൽ കമ്മീഷണർ രവീന്ദ്ര ജാദവ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, എംഎംസിയുടെ വൈദ്യുതി വകുപ്പ് ഓഫീസിനുള്ളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കാരം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഭാരതീയ ജനതാ പാർട്ടിയിൽ നിന്നും ഹിന്ദു സംഘടനകളിൽ നിന്നും ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

പോലീസ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 23ന് ലോക് സംഘർഷ് കമ്മിറ്റി പ്രസിഡന്റ് ലുക്‌മാൻ കമലും കൂട്ടാളികളും ഒരു പൗര പ്രശ്‌നം ഉന്നയിക്കാൻ എംഎംസി വൈദ്യുതി വകുപ്പ് ഓഫീസിൽ പോയിരുന്നു.

വകുപ്പ് ഉദ്യോഗസ്ഥർ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്താതിരുന്നപ്പോൾ, കമ്മിറ്റി അംഗങ്ങൾ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.

കമ്മിറ്റി അംഗങ്ങൾ മുതിർന്ന ഉദ്യോഗസ്ഥനായ അഭിജീത് പവാറുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വകുപ്പ് ഓഫീസിൽ നമസ്‌കാരം നടത്തുകയും ചെയ്‌തുവെന്ന് അവർ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.