...
Home News Kerala ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

മുൻപേ തന്നെ ഒരു കൃഷ്ണ ഭക്ത എന്ന നിലയില്‍ സോഷ്യൽ മീഡിയയിൽ വൈറലായ ജസ്‌നയ്‌ക്കെതിരെ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.

408

ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു . ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു ജസ്‌നയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി.

മുൻപേ തന്നെ ഒരു കൃഷ്ണ ഭക്ത എന്ന നിലയില്‍ സോഷ്യൽ മീഡിയയിൽ വൈറലായ ജസ്‌നയ്‌ക്കെതിരെ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.