...
Home News National കേന്ദ്ര നിർദേശം: എല്ലാ മൊബൈലുകളിലും നിർബന്ധിതമായി ‘സഞ്ചാർ സാഥി’ ആപ്പ് ഉൾപ്പെടുത്തണം

കേന്ദ്ര നിർദേശം: എല്ലാ മൊബൈലുകളിലും നിർബന്ധിതമായി ‘സഞ്ചാർ സാഥി’ ആപ്പ് ഉൾപ്പെടുത്തണം

സ്വകാര്യത സംരക്ഷണ തത്വത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള ആപ്പുകൾ അനുവദിക്കാത്തതിനാൽ, ആപ്പിൾ ഈ നിർദേശത്തോട് എതിർപ്പ് അറിയിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

132

എല്ലാ മൊബൈൽ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഉപയോക്താക്കൾക്ക് നീക്കം ചെയ്യാൻ കഴിയാത്ത രീതിയിലാണ് ആപ്പ് ഉൾപ്പെടുത്തണം എന്നതാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. നവംബർ 28-നാണ് ആപ്പിൾ, സാംസങ്, വിവോ, ഷവോമി, ഓപ്പോ എന്നിവ ഉൾപ്പെടെയുള്ള കമ്പനികൾക്ക് രഹസ്യമായി ഈ നിർദേശം നൽകിയതെന്നാണ് വിവരം.

90 ദിവസത്തിനുള്ളിൽ പുതുതായി നിർമ്മിക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ആപ്പ് ഉൾപ്പെടുത്തണം. നിലവിലുള്ള ഫോണുകളിൽ അടുത്ത സോഫ്‌റ്റ്‌വെയർ അപ്ഡേഷനിലൂടെ ആപ്പ് അടക്കം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.

സ്വകാര്യത സംരക്ഷണ തത്വത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള ആപ്പുകൾ അനുവദിക്കാത്തതിനാൽ, ആപ്പിൾ ഈ നിർദേശത്തോട് എതിർപ്പ് അറിയിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് മുമ്പും സമാന നിർദേശങ്ങൾ ഫോൺ നിർമ്മാതാക്കൾ എതിർത്തിരുന്നു.

ഈ വർഷം ജനുവരിയിലാണ് ‘സഞ്ചാർ സാഥി’ ആപ്പ് സർക്കാർ പുറത്തിറക്കിയത്. തട്ടിപ്പ് കോളുകൾ തടയൽ, നഷ്ടപ്പെട്ട മൊബൈലുകൾ കണ്ടെത്തൽ, ദുരുപയോഗം തടയൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് അവതരിപ്പിച്ചത്. ഇതുവരെ ഒരു കോടിയിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.