...
Home News Kerala കേരളത്തിന്‍റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം

കേരളത്തിന്‍റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം

സർക്കാർ വില്ലേജുകൾ സ്‌മാര്‍ട്ട് ആക്കുന്നതിനോടൊപ്പം സ്‌മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നു

89

കേന്ദ്ര സർക്കാരിന്‍റെ ഭരണ പരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിന്‍റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ വില്ലേജുകൾ സ്‌മാര്‍ട്ട് ആക്കുന്നതിനോടൊപ്പം സ്‌മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നു.

വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്. ഒരു എടിഎം കാർഡിന്‍റെ മാതൃകയിൽ ചിപ്പും QR കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യൂ കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.