കേന്ദ്രസര്‍ക്കാര്‍ മുദ്ര വായ്‌പാ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി

വായ്‌പാ പരിധി ഉയര്‍ത്തിയത് രാജ്യത്തെ സംരംഭകത്വത്തിലേക്ക് പുതിയതായി കടന്നുവരുന്ന സംരംഭകര്‍ക്ക് പ്രയോജനകരമാണ്

പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് (പിഎംഎംവൈ) കീഴിലിലുള്ള മുദ്ര വായ്‌പാ തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്‌ച 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി. രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മുദ്രാ വായ്‌പാ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. പുതിയ വിഭാഗമായ തരുണ്‍ പ്ലസിനു കീഴിലുള്ള വായ്‌പാ പരിധിയാണ് സര്‍ക്കാര്‍ ഇരട്ടിയാക്കിയത്.

“സംരംഭത്തിനായി ഫണ്ടില്ലാത്തവര്‍ക്ക് ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്‌പാ പരിധി ഉയര്‍ത്തിയത്. വായ്‌പാ പരിധി ഉയര്‍ത്തിയത് രാജ്യത്തെ സംരംഭകത്വത്തിലേക്ക് പുതിയതായി കടന്നുവരുന്ന സംരംഭകര്‍ക്ക് പ്രയോജനകരമാണ്. അവരുടെ ബിസിനസിൻ്റെ വളര്‍ച്ചയും വികാസവും ഇത് സുഗമമാക്കുന്നു. ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള സര്‍ക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്,” കേന്ദ്ര ധനമന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു.

മുന്‍ വായ്‌പകള്‍ കൃത്യമായി തിരിച്ചടച്ചിട്ടുള്ള സംരംഭകര്‍ക്ക് മുദ്രാ വായ്‌പയുടെ പരിധി തരുണ്‍ വിഭാഗത്തില്‍ നിലവിലെ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് 2024 ജൂലൈയിലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്രാവായ്‌പ അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് ഇതര, കൃഷി ഇതര ചെറുകിട, മൈക്രോ സംരംഭകര്‍ക്കുള്ള സംരംഭങ്ങള്‍ക്ക് ഈട് രഹിത പത്ത് ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്നതാണ് മുദ്രാ വായ്‌പ. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് വായ്‌പ നല്‍കുന്നത്. നിലവിലെ പദ്ധതി പ്രകാരം ശിശു(50000 രൂപ വരെ), കിഷോര്‍(50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ), തരുണ്‍(10 ലക്ഷം രൂപ വരെ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്ക് കീഴിലാണ് ബാങ്കുകള്‍ ഈട് രഹിത വായ്‌പകള്‍ നല്‍കുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ പിഎംഎംവൈയ്ക്ക് കീഴില്‍ 6.68 കോടി വായ്‌പകളാണ് നല്‍കിയത്. ഏകദേശം 5.4 ലക്ഷം കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. മുദ്ര വായ്പകളിലെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി (എന്‍പിഎ) 2020-21 സാമ്പത്തിക വര്‍ഷത്തിലെ 4.77 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച പ്രചാരണ ആയുധമാക്കി ഇരിക്കുകയാണ് കെസി- ചെന്നിത്തല വിഭാഗം. കൂടിക്കാഴ്‌ചയുടെ ചിത്രം അടക്കമുള്ള ഫ്ളക്‌സ് ബോർഡുകളാണ് കോഴിക്കോട് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യ ബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ്‌ കിഷോർ അൽവയുമായുള്ള...

Keep exploring...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

More News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...