‘കേന്ദ്രം കളിച്ച മദ്യനയ അഴിമതിക്കേസ്’; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ അഗ്നി ശുദ്ധി വരുത്തി തിരിച്ചുവരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു

ദില്ലി മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ.കവിതയെയും കുറ്റവിമുക്തരാക്കി. കെജ്‌രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്‌തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.

പുതിയ മദ്യനയത്തിലെ പിഴവുകൾ കാരണം ഡൽഹി ഖജനാവിന് ഏകദേശം 2,000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കാഗ് 2025 ഫെബ്രുവരി 25ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ആം ആദ്‌മി പാർട്ടി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും ശ്രദ്ധേയനായ നേതാവുമായ കെജ്‌രിവാളിനും എതിരെ രാഷ്ട്രീയമായി പകപോക്കാൻ കേന്ദ്രസർക്കാർ ദേശീയ ഏജൻസികളെ ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം.

അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയുണ്ടായി. കുറ്റപത്രത്തിൽ പാളിച്ചയുണ്ട്. വലിയ കുറ്റപത്രം നൽകിയതുകൊണ്ട് കാര്യമില്ല. കുറ്റപത്രത്തിലെ ആക്ഷേപം സാധൂകരിക്കാൻ തക്ക സാക്ഷിമൊഴികളില്ല. അരവിന്ദ് കെജ്രിവാളിനെ പ്രതിചേർക്കാൻ തെളിവുമില്ലെന്നും കോടതി പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്‌രിവാൾ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ അദ്ദേഹം സത്യം ജയിച്ചുവെന്നും തനിക്കൊപ്പം ദൈവമുണ്ടെന്നും പറഞ്ഞു.

കേസിൽ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് റൗസ് അവന്യൂ കോടതി ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയതില്‍ അന്വേഷണം നടക്കും. കുല്‍ദീപ് സിംഗിനെയാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ ഒന്നാം പ്രതിയാക്കിയത്.

കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ 2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്നും പൂർണമായും പിന്മാറുകയും, ഇത് മറ്റു കമ്പനികൾക്ക് നൽകുകയും ചെയ്‌തു. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലെറ്റുകൾക്ക് ടെൻഡർ വിളിച്ചാണ് അനുമതി നൽകിയത്. സ്വകാര്യ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന തുടങ്ങിയതോടെ, മദ്യത്തിൻ്റെ ഗുണനിലവാരത്തിൽ വ്യാപക പരാതി ഉയർന്നു.

മദ്യ നയം നടപ്പാക്കിയ രീതിയിൽ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. പുതിയ എക്‌സൈസ് നയത്തിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനക്ക് റിപ്പോർട്ട് നൽകി.

ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് സർക്കാരിന് നഷ്‌ടമുണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നും 2022 ജൂലൈ എട്ടിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ജൂലായ് 22ന് ചട്ടലംഘനങ്ങൾക്കും നടപടിക്രമങ്ങളിലെ പിഴവുകൾക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്‌തു. വിവാദമായതോടെ 2022 ജൂലായ് 30ഓടെ പുതിയ മദ്യനയത്തിൽ നിന്നും ഡൽഹി സർക്കാർ പിൻവാങ്ങി.

പുതിയ നയത്തിൽ തീരുമാനമാകുന്നത് വരെ, ആറുമാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാൻ എക്‌സൈസ് വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സൈസ് വകുപ്പിന് നിർദേശം നൽകി. 2022 ഓഗസ്റ്റ് 17ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സിസോദിയക്കും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു.

ഓഗസ്റ്റ് 19ന് സിസോദിയയുടെയും ആം ആദ്‌മി പാർട്ടിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയിൽ സിബിഐ റെയ്‌ഡ്‌ നടത്തി. 2022 ഓഗസ്റ്റ് 22ന് സിബിഐയിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൻ്റെ വിശദാംശങ്ങൾ ആരാഞ്ഞു. തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു.

ഓഗസ്റ്റ് 30ന് ഗാസിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ സിബിഐ ഊദ്യോഗസ്ഥർ സിസോദിയയുടെ ബാങ്ക് ലോക്കറുകൾ പരിശോധിച്ചു. തുടർന്ന് സെപ്റ്റംബർ ആറ് മുതൽ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളിൽ ഇഡിയുടെ റെയ്‌ഡ്‌ നടന്നു. സെപ്റ്റംബർ 27ന് എഎപി കമ്യൂണിക്കേഷൻ ഇൻചാർജായ മലയാളി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്‌തു. കേസിലെ ആദ്യ അറസ്റ്റ് കൂടിയായിരുന്നു ഇത്. 2022 സെപ്റ്റംബർ 28ന് മദ്യവ്യാപാരി സമീർ മഹേന്ദ്രുവും അറസ്റ്റിലായി.

ഒക്ടോബർ 10ന് ഇടനിലക്കാരൻ അഭിഷേക് ബോയിൻപള്ളിയെ സിബിഐ അറസ്റ്റ് ചെയ്‌തു. നവംബർ 24ന് വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരുൾപ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. നവംബർ 30ന് ഗുരുഗ്രാം ആസ്ഥാനമായ ബഡ്ഡി റീട്ടെയിലിൻ്റെ ഡയറക്ടറും സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ ഇഡി അറസ്റ്റ് ചെയ്‌തു.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കവിതയെ ഇഡി അഴിമതിക്കേസിൽ ഉൾപ്പെടുത്തി. 2023 ഫെബ്രുവരി 9 ന് സ്വകാര്യ പരസ്യ സ്ഥാപനത്തിലെ രാജേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്‌തു. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്‌മി പാർട്ടി ഇദ്ദേഹത്തെ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തു.

2023 ഒക്ടോബർ നാലിന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്‌തു. പത്തു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു അറോറയുടെ മൊഴി. കെജ്രിവാളുമായി കൂടിക്കാഴ്‌ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു. 2024 മാർച്ച് 16ന് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്‌തു.

മാർച്ച് 19ന് അറസ്റ്റിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരവധി സമൻസുകൾ അയച്ചതിന് പിന്നാലെ 2024 മാർച്ച് 21ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തു.

2024 സെപ്റ്റംബർ 13ന് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ അഗ്നി ശുദ്ധി വരുത്തി തിരിച്ചുവരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുദ്ധചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്’; ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം അമേരിക്ക തകർത്തു

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ ബുധനാഴ്‌ച പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാന കമ്പനിയായ മഹൻ എയറിൻ്റെതാണ് ആക്രമിക്കപ്പെട്ട വിമാനം. അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണ് ആക്രമണമെന്ന്...

Keep exploring...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

More News

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...