...
Home News Kerala നികേഷിന്റെ രാജി റിപ്പോർട്ടറിന് ഗുണമായി; ഏഷ്യാനെറ്റിനും മാതൃഭൂമി ന്യൂസിനും 24 ന്റെ വെല്ലുവിളി

നികേഷിന്റെ രാജി റിപ്പോർട്ടറിന് ഗുണമായി; ഏഷ്യാനെറ്റിനും മാതൃഭൂമി ന്യൂസിനും 24 ന്റെ വെല്ലുവിളി

ഇപ്പോൾ മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ടിആര്‍പിയില്‍ 64 പോയിന്റുകളാണ് മനോരമ നേടിയത്. നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് വലിയ വെല്ലുവിളിയാണ് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തുന്നത്.

343

മലയാളം വാർത്താ ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിങ്ങ് പട്ടികയിൽ ഏഷ്യാനെറ്റ് ന്യൂസിനും മാതൃഭൂമി ന്യൂസിനും വെല്ലുവിളിയുമായി 24 ന്യൂസ് . ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനും നാലാം സ്ഥാനത്ത് നില്‍ക്കുന്ന മാതൃഭൂമി ന്യൂസിനും ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസും തമ്മിലുള്ള ടിആര്‍പി വ്യത്യാസം കേവലം 9 പോയിന്റുകള്‍ മാത്രമാണ്.

നിലവിലെ ടിആര്‍പിയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 119 പോയിന്റുകളും 24 ന്യൂസിന് 110 പോയിന്റുകളുമാണ് ഉള്ളത്. മുൻപ് വിവാദമായ ശബരിമല യുവതി പ്രവേശന വിധി വന്ന ശേഷം ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് സംഘപരിവാര്‍ വാർത്താ ചാനലായ ജനം ടിവി എത്തിയിരുന്നു. പക്ഷെ , ടിആര്‍പിയിലെ മുന്നേറ്റം ചാനലിന് നിലനിര്‍ത്താന്‍ ആയിട്ടില്ല.

ഇപ്പോൾ മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ടിആര്‍പിയില്‍ 64 പോയിന്റുകളാണ് മനോരമ നേടിയത്. നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് വലിയ വെല്ലുവിളിയാണ് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തുന്നത്. ചാനലിന്റെ എഡിറ്റര്‍ എംവി നികേഷ് കുമാര്‍ സ്ഥാനം രാവിവെച്ച പിന്നാലെയാണ് ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ്ങ് കുതിച്ച് ഉയര്‍ന്നിരിക്കുന്നത് .

പട്ടികയിൽ നാലാം സ്ഥാനത്തുള്ള മാതൃഭൂമിക്ക് ടിആര്‍പിയില്‍ 55 പോയിന്റുകൾ ഉള്ളപ്പോൾ റിപ്പോര്‍ട്ടര്‍ ചാനല്‍ ചരിത്രത്തില്‍ ആദ്യമായി ടിആര്‍പിയില്‍ 42 പോയിന്റുകളില്‍ എത്തി അഞ്ചാം സ്ഥാനവും നേടി. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് 21 പോയിന്റുമായ ഏഴാം സ്ഥാനത്തും 17 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്. ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.