...
Home News Kerala അച്ചു ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി ചാണ്ടി ഉമ്മന്‍

അച്ചു ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി ചാണ്ടി ഉമ്മന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

347

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ സഹോദരിമാര്‍ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മാധ്യമ വാർത്തകളിൽ ചെങ്ങന്നൂരിലും ആറന്മുളയിലും കാഞ്ഞിരപ്പള്ളിയിലുമാണ് മറിയത്തിന്റെയും അച്ചുവിന്റെയും പേരുകള്‍ ഉയര്‍ന്നു കേട്ടത്.

അതേസമയം, മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. പക്ഷെ ഈ വാര്‍ത്തകളെ അപ്പാടെ തള്ളുകയാണ് ചാണ്ടി ഉമ്മന്‍. സഹോദരിമാര്‍ മത്സരിക്കുന്ന കാര്യം തന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.