...
Home News Kerala ‘ദർശനവും വിശ്വാസവും’; ചാണ്ടി ഉമ്മൻ രണ്ടാം തവണ ശബരിമല കയറി

‘ദർശനവും വിശ്വാസവും’; ചാണ്ടി ഉമ്മൻ രണ്ടാം തവണ ശബരിമല കയറി

ശബരിമലയിലെ സൗകര്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അത് 'ഭക്തർ' ആണ് പറയേണ്ടതെന്നും ചാണ്ടി ഉമ്മൻ

288

2022ൽ ആണ് ചാണ്ടി ഉമ്മൻ എംഎല്‍എ ആദ്യമായി അയ്യപ്പ സന്നിധിയിൽ എത്തുന്നത്. കഴിഞ്ഞ തവണ മല കയറാൻ പോയില്ല. അതുകൊണ്ട് ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ ചാണ്ടി ഉമ്മൻ മാലയിട്ട് വ്രതം തുടങ്ങി. ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനം നടത്തി.

ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. അയ്യൻ്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല.

ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം മല കയറിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് എംഎൽഎയും സന്നിധാനത്ത് എത്തിയത്.

അയ്യപ്പനോട് എന്താണ് പ്രാർത്ഥിച്ചതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്തില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്ത് പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ അത് വളച്ചൊടിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു അത് അപേക്ഷിച്ച് ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. ശബരിമലയിലെ സൗകര്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അത് ‘ഭക്തർ’ ആണ് പറയേണ്ടതെന്നും അവർ അതിന് ഉത്തരം നൽകട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.