ആപ്പിൾ വാറണ്ടി നയങ്ങളിൽ മാറ്റം; സൂക്ഷിച്ചില്ലെങ്കിൽ കീശ കാലിയാകും

ചുരുക്കത്തിൽ, ഇനി മുതൽ സ്‌ക്രീനിലുണ്ടാകുന്ന ചെറിയ പൊട്ടലുകൾ സർവീസ് സെന്‍ററുകളിൽ ഫ്രീയായി ശരിയാക്കിത്തരില്ല. ഐഫോണുകൾക്കും, ആപ്പിൾ വാച്ചുകൾക്കുമാണ് ഈ മാറ്റം ബാധകമായിട്ടുള്ളത്.

വാറണ്ടി നയങ്ങളിൽ മാറ്റം കൊണ്ടുവന്ന് ആപ്പിൾ കമ്പനി. ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ റിപ്പയറുകളുമായി ബന്ധപ്പെട്ട വാറണ്ടി നയങ്ങളിലാണ് മാറ്റം. ഫോണ്‍ ഡിസ്‌പ്ലെയിലുണ്ടാവുന്ന നേർത്ത പൊട്ടലുകൾക്ക് കമ്പനി നേരത്തെ വാറണ്ടി നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഇനി മുതല്‍ സാധ്യമാവില്ല. മാത്രമല്ല, ഉപയോക്താക്കളുടെ കയ്യിൽ നിന്ന് കൂടുതല്‍ പണം ചിലവാകുകയും ചെയ്യും.

ഫോൺ എവിടെയെങ്കിലും വീഴുകയോ തട്ടുകയോ ചെയ്യാതെ, അല്ലെങ്കിൽ അത്തരം ആഘാതങ്ങളേറ്റതിന്‍റെ തെളിവുകളൊന്നുമില്ലാതെ ഫോണിന്‍റെ സ്‌ക്രീനിൽ ഉണ്ടാവുന്ന ചെറിയ പൊട്ടലുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിക്ക് കീഴിൽ സൗജന്യമായി റിപ്പയർ ചെയ്‌തുനല്‍കുന്ന സംവിധാനം മുമ്പ് ഐഫോണുകള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ പരിഷ്‌കരിച്ച പുതിയ നയം അനുസരിച്ച് ചെറിയ പൊട്ടലുകൾക്ക് സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി നല്‍കില്ല. അത്തരം അറ്റക്കുറ്റപ്പണികളെ ‘ആക്‌സിഡന്‍റല്‍ ഡാമേജ്’ വിഭാഗത്തിൽ പരിഗണിക്കും. ഇത്തരം സാ​ഹചര്യങ്ങളിൽ അറ്റകുറ്റപ്പണിക്ക് അധിക തുക നല്‍കേണ്ടതായിവരും. നിലവിലെ നയത്തിൽ വരുത്തിയ മാറ്റങ്ങൾ ആപ്പിൾ സ്റ്റോറുകളെയും അം​ഗീകൃത സർവീസ് സെന്‍ററുകളെയും കമ്പനി അറിയിച്ചു.

ചുരുക്കത്തിൽ, ഇനി മുതൽ സ്‌ക്രീനിലുണ്ടാകുന്ന ചെറിയ പൊട്ടലുകൾ സർവീസ് സെന്‍ററുകളിൽ ഫ്രീയായി ശരിയാക്കിത്തരില്ല. ഐഫോണുകൾക്കും, ആപ്പിൾ വാച്ചുകൾക്കുമാണ് ഈ മാറ്റം ബാധകമായിട്ടുള്ളത്. ഐപാഡുകൾക്കും മാക്ക് കംപ്യൂട്ടറുകൾക്കും പഴയ നയം തന്നെയാണ് ബാധകമായിട്ടുള്ളത്.

റിപ്പയർ, വാറണ്ടി നയത്തിൽ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാനുള്ള കാരണമെന്താണെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആപ്പിളിന്റെ സ്‌ക്രീൻ ഉൾപ്പടെയുള്ള ഭാഗങ്ങൾക്ക് വലിയ ചിലവാണുള്ളത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. നിലവിൽ ചിത്രങ്ങളിൽ നിന്ന് കാറുകളോ സൈക്കിളുകളോ തിരിച്ചറിയാൻ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനി മുതൽ ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന പുതിയ രീതിയാണ് ഗൂഗിൾ നടപ്പിലാക്കുന്നത്. വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കൂടുതൽ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...