...
Home News Kerala മുഖ്യമന്ത്രിക്ക് കേരളത്തെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉണ്ട്‌: കേരള ഗവർണർ

മുഖ്യമന്ത്രിക്ക് കേരളത്തെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉണ്ട്‌: കേരള ഗവർണർ

കേരളം ഒന്നിനും പിറകിലല്ല. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു

219

തിരുവനന്തപുരം: മലയാളികൾ സിംഹങ്ങൾ എന്ന് കേരള ​ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണം ഉണ്ടെന്നും വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ് മുഖ്യമന്ത്രിയുടേത് എന്നും ​ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാൻ ആവില്ലെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയടക്കം സന്നിഹിതനായ വേദിയിലായിരുന്നു പ്രസംഗം.

കേരളം ഒന്നിനും പിറകിലല്ല. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു. അ​ദ്ദേഹത്തിന് അക്കാര്യം ബോധ്യപ്പെട്ടു. വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ് അദ്ദേഹത്തിന്. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പരസ്പരം ഉണ്ടാകും. അത് സ്വാഭാവികം മാത്രം. മനുഷ്യരാണ് ക്രിത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. എല്ലാ തലങ്ങളിലും ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെ കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും ​ഗവർണർ പറ‌ഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.