...
Home News Kerala ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

പതറാത്ത ആത്മവിശ്വാസവുമാണ് കിരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി

235

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി താരം സഞ്ജു സാംസണെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

കളിക്കളത്തിലെ വീറും പതറാത്ത ആത്മവിശ്വാസവുമാണ് കിരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്‌ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവിൻ്റെ മാസ്‌മരിക പ്രകടനം ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന ബാറ്റിംഗിലൂടെ ടീമിൻ്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. ഫൈനലിലെ നിർണ്ണായക പ്രകടനവും സഞ്ജുവിനെ ശ്രദ്ധേയനാക്കി.

ഈ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ബഹുമതിയും സഞ്ജു സ്വന്തമാക്കി. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചു തന്നുവെന്ന് മുഖ്യമന്ത്രി തൻ്റെ അഭിനന്ദന സന്ദേശത്തിൽ കുറിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.