...
Home News Kerala വന്യമൃ​ഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

വന്യമൃ​ഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

146

കേരളത്തിൽ വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുക ആണെന്നും ഈ സാഹചര്യം മാറണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. വന്യമൃ​ഗങ്ങളെ തൊടാൻ പാടില്ലെന്ന നിലയിലാണ് ഇപ്പോൾ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇതിന് എതിരാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര നിയമത്തിൽ മാറ്റം വരണമെന്നും വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നായാട്ടാണ് വഴി എന്നും നിയമത്തിൽ കാലാനുസൃതമായ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തുടർഭരണ പ്രതീക്ഷയിൽ രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികം മുഖ്യമന്ത്രിയും മന്ത്രിമാരും കേക്ക് മുറിച്ച് ആഘോഷിച്ചു. വാഗ്‌ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞെന്ന ചാരിതാർത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളം വികസനത്തിൻ്റെയും സാമൂഹ്യ പുരോ​ഗതിയുടേയും ഒമ്പത് വർഷങ്ങൾ പിന്നിട്ടുവെന്നും ദേശീയപാതയുടെ പണികൾ നല്ല രീതിയിൽ പുരോ​ഗമിക്കുന്നുവന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം യാഥാർത്ഥ്യമാക്കാനായി. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച പോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും. ക്ഷേമപെൻഷൻ കുടിശിക തീർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.