...
Home News Kerala മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിശ​ദീകരണം തേടി ​ഗവർണർ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിശ​ദീകരണം തേടി ​ഗവർണർ

മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത്, ഹവാല കേസുകൾ കൃത്യമായി വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നകാര്യം വ്യക്തമാക്കണമെന്നും ​ഗവർണർ അറിയിച്ചു.

247

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിന്ദു പത്രവുമായുള്ള അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ വിശ​ദീകരണം ആവശ്യപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ​ഗവർണർ നേരിട്ട് വിളിപ്പിച്ചു.

ഇരുവരോടും നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കാനാണ് ​ഗവർണറുടെ നിർദേശം. ഇതിനായി നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത്, ഹവാല കേസുകൾ കൃത്യമായി വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നകാര്യം വ്യക്തമാക്കണമെന്നും ​ഗവർണർ അറിയിച്ചു. മാത്രമല്ല, ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തിനൊപ്പം ഫോൺ ചോർത്തലും വിശദീകരിക്കണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.