“ചൈനയും പാകിസ്ഥാനും ഇന്ത്യയുടെ സ്വാധീനം കുറക്കാൻ ശ്രമിക്കുന്നു. പക്ഷേ, അത് പറയാൻ എളുപ്പമാണ്. ചെയ്യാൻ കഴിയില്ല,” -ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ പിനക് രഞ്ജൻ ചക്രവർത്തി പറയുന്നു .
അംബാസഡർ ധാക്കയിൽ രണ്ട് തവണ സേവനം അനുഷ്‌ഠിച്ചു. ആദ്യം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പിന്നീട് ഹൈക്കമ്മീഷണർ എന്നീ നിലകളിലും. തായ്‌ലൻഡിലെ ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെയ്‌റോ, കറാച്ചി, ജിദ്ദ, ലണ്ടൻ, ടെൽ അവീവ് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ സർക്കാർ പതനത്തിന് ശേഷമുള്ള ഒരു വർഷത്തെ സംഘർഷ- ഭരിതമായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ കുറിച്ചും, അക്രമാസക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ഇടയിലും അവരുടെ ഇന്ത്യയിലേക്കുള്ള നാടുകടത്തലിനെ കുറിച്ചും അയൽപക്കത്ത് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ‘റെഡിഫിൻ്റെ അർച്ചന മാസിഹിന്’ നൽകിയ അഭിമുഖത്തിൽ അംബാസഡർ ചക്രവർത്തി ചർച്ച ചെയ്യുന്നു.
അടുത്ത അഞ്ച്, ആറ് മാസത്തേക്ക് ബംഗ്ലാദേശ് മുന്നണിയിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് സൂചനകൾ ഏതൊക്കെയാണ്?
ആളുകളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക പ്രകടനം: ഒരു ജനാധിപത്യ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്. ഇപ്പോഴത്തെ ഇടക്കാല സർക്കാർ ഭരണഘടനാ വിരുദ്ധമാണ്.
പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിൻ്റെ സഖ്യം നിരീക്ഷിക്കുക: പാകിസ്ഥാൻ അനുകൂല സംഘടനയായ ജമാഅത്ത്- ഇ- ഇസ്ലാമി നിലവിലെ സർക്കാരിനെ പിന്തുണക്കുന്നു. ബംഗ്ലാദേശ് രൂപീകരണത്തെ അവർ എതിർത്തിരുന്നു. ശരിയത്ത് നിയമമുള്ള ഒരു ഇസ്ലാമിക റിപ്പബ്ലിക് പോലുള്ള ഇസ്ലാമിക ആദർശങ്ങൾ അവർ തുടർന്നും പിന്തുണക്കുന്നു.
ഈ ഭരണത്തിൻ കീഴിൽ വളരെയധികം ദുരിതമനുഭവിച്ച ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് ഹിന്ദുക്കളുടെ അവസ്ഥ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ഗുരുതരമായി വെട്ടിക്കുറച്ചിരിക്കുന്നതിനാൽ വ്യാപാര ഘടകം.
പതിറ്റാണ്ടുകളായി യാത്രാ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. അത് പുനഃസ്ഥാപിക്കപ്പെടുമോ എന്ന് കണ്ടറിയണം. നിയമവിരുദ്ധ കുടിയേറ്റം തടയണം. ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യ വിസമ്മതിച്ചാൽ ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിന് എന്ത് സംഭവിക്കും?
ഇന്ത്യ ഒരു പ്രസ്‌താവന നടത്തിയിട്ടില്ല
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഷെയ്ഖ് ഹസീന വിചാരണ നേരിടുകയാണ്. അതിൻ്റെ അർത്ഥം എന്തു തന്നെയായാലും, അവർക്കെതിരെ കേസുകൾ കെട്ടിച്ചമക്കപ്പെടുന്നു.
ഇതൊരു രൂപരഹിതമായ സാഹചര്യമാണ്
പക്ഷപാതപരമായ ജഡ്‌ജിമാരെയും അഭിഭാഷകരെയും നിയമിച്ചിരിക്കുന്നതിനാൽ ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയായി കണ്ടെത്തി അടുത്ത വർഷം തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീർച്ചയായും, പാർട്ടിയെ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ മറ്റ് അവാമി ലീഗ് നേതാക്കളെയും വിചാരണ ചെയ്യും.
അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവാമി ലീഗിനെ അവർ വിലക്കിയേക്കാം. പക്ഷേ, അത് സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു നീണ്ട ചരിത്രമുള്ള പാർട്ടിയായതിനാൽ തുല്യതയില്ലെന്ന ആരോപണം ക്ഷണിച്ചു വരുത്തും.
(‘റെഡിഫിൻ്റെ അർച്ചന മാസിഹിന്’ നൽകിയ അഭിമുഖത്തിൽ എഡിറ്റ് ചെയ്‌ത പ്രസക്‌ത ഭാഗങ്ങൾ)



