...
Home News International പാക്കിസ്ഥാന് ആധുനിക ആയുധങ്ങൾ ചൈന യുദ്ധകാല അടിസ്ഥാനത്തിൽ നൽകി

പാക്കിസ്ഥാന് ആധുനിക ആയുധങ്ങൾ ചൈന യുദ്ധകാല അടിസ്ഥാനത്തിൽ നൽകി

ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വം ആണെന്നും സംയമനത്തോടെ ഇടപെടണമെന്നും വാങ് യി

252

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ സഹായവുമായി ചൈന. പാക്കിസ്ഥാന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാല അടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിക്ഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്ഥാൻ്റെ ആവശ്യത്തെ പിന്തുണക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാക്കിസ്ഥാനുള്ള പിന്തുണ ചൈന അറിയിച്ചത്.

പാക്കിസ്ഥാൻ്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വാങ് യി പാക്കിസ്ഥാനെ അറിയിച്ചു.

പഹല്‍ഗാമിലെ ഭീകര ആക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ പാക്കിസ്ഥാന്‍ ചൈനയെ അറിയിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വം ആണെന്നും സംയമനത്തോടെ ഇടപെടണമെന്നും വാങ് യി ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.