കേരളം ഇന്നുവരെ കാണാത്ത ദുരന്തമാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ രംഗത്ത് എത്തി. അനുശോചനം അറിയിച്ച് ചൈനയും രംഗത്ത് എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ലി ചിയാങിന്‍റെ സന്ദേശം അംബാസിഡറായ ഷു ഫെയ്ഹോങാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചത്. കേരളത്തിലുണ്ടായ മഹാദുരന്തം നടുക്കമുണ്ടാക്കിയെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിലും പരുക്കേറ്റവരുടെ വേദനയും പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചതായും ഷു ഫെയ്ഹോങ് സമൂഹ മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.
ഇതിനുമുമ്പും മാലദ്വീപ്, റഷ്യ, തുർക്കി രാജ്യങ്ങളും അനുശോചനം അറിയിച്ചെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദുരന്തത്തിൽ മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്‌സുഫുവും വ്‌ളാദിമിർ പുടിനും അനുശോചിച്ചു. അഗാധ ദുഃഖം രേഖപ്പെടുത്തുന്നായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും അയച്ച സന്ദേശത്തിൽ ഇരുവരും അറിയിച്ചു.
ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 300-ലധികം പേരാണ് മരിച്ചത്. നിരവധിപ്പേരെ കണ്ടെത്താനുണ്ട്. രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരിൽ തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ ഹാരിസണ്‍ പ്ലാൻ്റെഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.



