12 September 2026
Home Uncategorized ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനം; ഉഭയകക്ഷി ബന്ധത്തിൽ വഴിതിരിവുണ്ടാകും

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനം; ഉഭയകക്ഷി ബന്ധത്തിൽ വഴിതിരിവുണ്ടാകും

ചർച്ചകൾ നടക്കാനിരിക്കെ ഷി ജിൻപിങ് നടത്തുന്ന ഈ ഇന്ത്യാ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

4

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. 2019-നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2020-ലെ ഗാൽവാൻ സംഘർഷത്തിനു ശേഷം തകർന്നിരുന്ന ബന്ധം, കഴിഞ്ഞ വർഷം കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കു ശേഷം പതുക്കെ മെച്ചപ്പെട്ടു വരുന്നതിനിടയിലാണ് ഈ സന്ദർശനം.

ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്ന ഷി ജിൻപിങ്, അതിർത്തി തർക്കങ്ങൾ സംബന്ധിച്ച പുരോഗതികളും ഇന്ത്യ-ചൈന തന്ത്രപരമായ സാമ്പത്തിക സംഭാഷണവും (SED) അവലോകനം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. അതിർത്തിയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും വ്യാപാരം പുനരുജ്ജീവിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനപരമായ ഇടപെടലുകൾ സഹായിക്കുമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പ്രാദേശിക കറൻസി വ്യാപാരം, ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ വിപുലീകരണം തുടങ്ങിയ കാര്യങ്ങളിൽ ബീജിംഗിന് താൽപ്പര്യമുണ്ടെങ്കിലും, ഡോളറിന് പകരമായുള്ള കറൻസി മാറ്റങ്ങളോടും ബ്രിക്സിന്റെ സുരക്ഷാ നിലപാടു രേഖയോടും ഇന്ത്യക്ക് വിയോജിപ്പുള്ളതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുമായുള്ള ബന്ധം കണക്കിലെടുത്തും, ചൈനീസ് കറൻസിയായ യുവാനിന്റെ ആധിപത്യം ഭയന്നുമാണ് ഇന്ത്യ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഈ മാസം അവസാനം ചർച്ചകൾ നടക്കാനിരിക്കെ ഷി ജിൻപിങ് നടത്തുന്ന ഈ ഇന്ത്യാ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.