...
Home News International കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുവെന്ന് ചൈനീസ് യുവതി; പിന്നാലെ രൂക്ഷ വിമർശനം

കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുവെന്ന് ചൈനീസ് യുവതി; പിന്നാലെ രൂക്ഷ വിമർശനം

"കാനഡയുടെ സവിശേഷതയാണ് ഈ വൈവിധ്യം. യൂറോപ്യന്മാരോ ഏഷ്യക്കാരോ ആകട്ടെ, എല്ലാവരും ചേർന്നാണ് കാനഡയുടെ വികസനം," എന്നുമുള്ള അഭിപ്രായവും ചിലര്‍ പങ്കുവച്ചു.

305

ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇന്ത്യക്കാരുണ്ട്. അതില്‍ തന്നെ യുഎസിലും കാനഡയിലും ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്തകാലത്ത് രേഖപ്പെടുത്തിയത്. കാനഡയിലെ ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം ചൂണ്ടിക്കാട്ടി ഒരു ചൈനീസ് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത വീഡിയോ വൈറലായി.

“എന്റെ ചുറ്റും എല്ലായിടത്തും ഇന്ത്യക്കാരാണ്, ഇത് ഭയപ്പെടുത്തുന്നതാണ്,” എന്നായിരുന്നു യുവതിയുടെ പ്രതികരണം. ‘ഐ ആം എസ് യു ആര്‍ നോ’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റുചെയ്ത വീഡിയോ ഇതിനകം 29 ലക്ഷം പേരാണ് കണ്ടത്. കാനഡയിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനായി കാത്തുനിന്നിരുന്ന നിരവധി ഇന്ത്യക്കാരെ യുവതിയുടെ വീഡിയോയില്‍ കാണാനാകുന്നുണ്ട്.

“ഇത് ഭയാനകമാണ്,” എന്ന വാക്കുകളോടെ തുടങ്ങിയ വീഡിയോയില്‍ യുവതി ചുറ്റുമുള്ള ഇന്ത്യക്കാരുടെ എണ്ണം ചൂണ്ടിക്കാട്ടി സംസാരിക്കുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ചൈനീസ് യുവതിക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉയര്‍ന്നത്. “കാനഡയില്‍ താനുമൊരു കുടിയേറ്റക്കാരിയാണ്,” എന്നതിന്റെ ഓര്‍മ്മപ്പെടുത്തലോടെയാണ് പലരും യുവതിയെ വിമര്‍ശിച്ചത്. “വാൻകൂവറിലേക്ക് പോയി എനിക്ക് ചൈനക്കാരുടെ വന്‍ എണ്ണം കണ്ടു. അവളും വീട്ടിലേക്ക് മടങ്ങണം,” എന്ന് ഒരു കാഴ്ചക്കാരന്‍ പരിഹാസത്തോടെ പ്രതികരിച്ചു.

“ഇത് വിരോധാഭാസമാണല്ലോ, കാനഡയില്‍ എത്രയോ ചൈനക്കാര്‍ ഉണ്ടല്ലോ,” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. “കാനഡയുടെ സവിശേഷതയാണ് ഈ വൈവിധ്യം. യൂറോപ്യന്മാരോ ഏഷ്യക്കാരോ ആകട്ടെ, എല്ലാവരും ചേർന്നാണ് കാനഡയുടെ വികസനം,” എന്നുമുള്ള അഭിപ്രായവും ചിലര്‍ പങ്കുവച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പെർമിറ്റ് ലഭിക്കുന്നതിലും വിദേശ തൊഴിലാളികളുടെ നിയമങ്ങളെയും കുറിച്ച് കാനഡ കർശനമായ സമീപനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് യുവതിയുടെ വീഡിയോ വൈറലായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.