...
Home Health വായു മലിനീകരണം കുറവുള്ള നഗരങ്ങൾ; രാജ്യത്തെ പട്ടികയില്‍ കേരളത്തിൽ നിന്നും 5 നഗരങ്ങള്‍

വായു മലിനീകരണം കുറവുള്ള നഗരങ്ങൾ; രാജ്യത്തെ പട്ടികയില്‍ കേരളത്തിൽ നിന്നും 5 നഗരങ്ങള്‍

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.

494

ഇന്ത്യയിലെ വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിൽ നിന്നും ഇടംനേടിയത് പ്രധാനപ്പെട്ട 5 നഗരങ്ങള്‍. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണ് വിവിധ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നഗരങ്ങളെ പട്ടികപ്പെടുത്തിയത്. വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്- 361, ഗുരുഗ്രാം- 325, മനേസര്‍- 310, മീററ്റ്- 316, മുസാഫര്‍നഗര്‍- 341, സോണിപറ്റ്- 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.