...
Home News Kerala ‘പൂർവ വിദ്യാർത്ഥി സം​ഗമം’; സൗഹൃദം പുതുക്കിയ സഹപാഠിയുടെ വിവാഹം തീരുമാനിച്ചപ്പോൾ യുവതി വീട്ടിലെത്തി തൂങ്ങി മരിച്ചു

‘പൂർവ വിദ്യാർത്ഥി സം​ഗമം’; സൗഹൃദം പുതുക്കിയ സഹപാഠിയുടെ വിവാഹം തീരുമാനിച്ചപ്പോൾ യുവതി വീട്ടിലെത്തി തൂങ്ങി മരിച്ചു

അരുണും സന്ധ്യയും ഏഴാം ക്ലാസ് വരെയാണ് ഒന്നിച്ചു പഠിച്ചത്

175

തിരുവനന്തപുരം: ആൺ സുഹൃത്തിൻ്റെ വീട്ടിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂന്തുറ കല്ലുംമൂട് സ്വ​ദേശി പുതുവൽ പുത്തൻവീട്ടിൽ സുനിലിൻ്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിൻ്റെ വീട്ടിൽ വെള്ളിയാഴ്‌ച രാവിലെ പതിനൊന്നര മണിയോടെയായിരുന്നു സംഭവം.

സുഹൃത്തായ അരുണിന് വിവാഹം തീരുമാനിച്ചെന്ന് അറിഞ്ഞതോടെ സഹപാഠിയായിരുന്ന സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാൻ ശ്രമിച്ചു. അരുൺ ഓടിച്ചിരുന്ന കാറിന് നാശനഷ്‌ടം വരുത്തുകയും ചെയ്‌തു. സന്ധ്യയുടെ ആക്രമണത്തിൽ അരുണിൻ്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്‌ചയായിരുന്നു സംഭവം നടന്നത്.

വെള്ളിയാഴ്‌ച അരുൺ കാർ നന്നാക്കാൻ പുറത്ത് പോയ സമയത്താണ് സന്ധ്യ അരുണിൻ്റെ വീട്ടിൽ എത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഈ സമയം അരുണിൻ്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ തള്ളി മാറ്റിയതിന് ശേഷം അരുണിൻ്റെ മുറിയിൽ കയറി വാതിൽ അടച്ച് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിലേക്കും ഇവർ കത്തിയുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ധ്യയുടെ സഹോദരൻ്റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അരുണും സന്ധ്യയും ഏഴാം ക്ലാസ് വരെയാണ് ഒന്നിച്ചു പഠിച്ചത്. ആറു വർഷം മുമ്പ് നടന്ന പൂർവ വിദ്യാർത്ഥി സം​ഗമത്തിൽ പങ്കെടുത്തതിന് ശേഷമാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്. അരുണിൻ്റെ വിവാഹം ഉറപ്പിച്ചതോടെ ഇവർ തമ്മിൽ വഴക്കായെന്നും പിരിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.