ഇന്ത്യയുടെ ആക്രമണങ്ങളിൽ പാകിസ്ഥാനിൽ തകർന്ന, വ്യക്തമായ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

പാകിസ്ഥാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായാണ് ഇന്ത്യൻ സായുധ സേന വ്യോമ താവളങ്ങൾ ലക്ഷ്യമിട്ടത്

ഓപ്പറേഷൻ സിന്ദൂരിൽ കഴിഞ്ഞ ആഴ്‌ച പാകിസ്ഥാൻ വ്യോമ താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൻ്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ എൻ‌ഡി‌ടി‌വിക്ക് ലഭിച്ചു. കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകര ആക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത്.

ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലെ സിവിലിയൻ പ്രദേശങ്ങളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായാണ് ഇന്ത്യൻ സായുധ സേന വ്യോമ താവളങ്ങൾ ലക്ഷ്യമിട്ടത്.

റാവൽപിണ്ടിയിലെ നൂർ ഖാൻ, സിന്ധിലെ സുക്കൂർ, പാകിസ്ഥാനിലെ പഞ്ചാബിലെ റഹിം യാർ ഖാൻ എന്നീ പാകിസ്ഥാൻ സൈനിക താവളങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ നിരന്തരമായ കൃത്യതയുള്ള ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി യുഎസ് എയ്‌റോസ്‌പേസ് സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസിൻ്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

സർഗോധയിലെ മുഷഫ്, വടക്കൻ സിന്ധിലെ ഷഹബാസ് ജേക്കബാബാദ്, വടക്കൻ തട്ടയിലെ ബൊളാരി എന്നീ പാകിസ്ഥാൻ വ്യോമസേനാ (പിഎഎഫ്) താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങൾ കാണിക്കുന്നു.

കഴിഞ്ഞ ആഴ്‌ച ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചുള്ള ഒരു പത്രസമ്മേളനത്തിൽ, ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ സൈനിക ലക്ഷ്യങ്ങളിൽ “കൃത്യമായ ആക്രമണം” നടത്തിയതായി വിംഗ് കമാൻഡർ വ്യോമിക സിംഗ് സ്ഥിരീകരിച്ചു.

സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റെറുകൾ, റഡാർ സൈറ്റുകൾ, ആയുധ സംഭരണ ​​മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ വ്യോമ സേനയുടെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള എയർ- ലോഞ്ച്ഡ് പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ചാണ് റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതെന്ന് അവർ പറഞ്ഞു.

പസ്‌റൂരിലെയും സിയാൽകോട്ടിലെയും വ്യോമയാന കേന്ദ്രങ്ങളിലെ റഡാർ സൈറ്റുകളും കൃത്യതയുള്ള യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ലക്ഷ്യമാക്കി.

“ഈ പ്രതികരണങ്ങൾ നടത്തുമ്പോൾ, ഇന്ത്യ ഏറ്റവും കുറഞ്ഞ കൊളാറ്ററൽ നാശനഷ്‌ടങ്ങൾ ഉറപ്പാക്കി,” വിംഗ് കമാൻഡർ സിംഗ് പറഞ്ഞു.

ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിൻ്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ളതുമായ ഒരു പ്രധാന സ്ഥലമായ നൂർ ഖാൻ വ്യോമതാവളം ഒരു വലിയ സ്ഫോടനത്തെ തുടർന്ന് തീപിടിച്ചതായി വ്യോമസേനാ ഡയറക്ടർ ജനറൽ എയർ മാർഷൽ എകെ ഭാരതി മാധ്യമ പ്രവർത്തകരെ കാണിച്ചു.

റഹിം യാർ ഖാൻ വ്യോമതാവളത്തിൻ്റെ റൺവേക്ക് ഉണ്ടായ വ്യാപകമായ നാശനഷ്‌ടങ്ങളുടെ വീഡിയോയും അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഇന്ത്യൻ സായുധ സേനയുടെ പോരാട്ടം തീവ്രവാദികൾക്ക് എതിരെയായിരുന്നുവെന്നും എന്നാൽ പാകിസ്ഥാൻ സൈന്യം തീവ്രവാദികളെ “പിന്തുണക്കാൻ” തീരുമാനിച്ചുവെന്നും സംഘർഷം “വർദ്ധിപ്പിച്ചു” എന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ

ഏപ്രിൽ 22ന് ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കാശ്‌മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്‌തു.

ഇന്ത്യൻ സായുധ സേന ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജെയ്ഷ് -ഇ- മുഹമ്മദ് (ജെഎം), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ നിരവധി ക്യാമ്പുകൾ നശിപ്പിക്കുകയും നൂറിലധികം തീവ്രവാദികളെ വധിക്കുകയും ചെയ്‌തു.

ഇന്ത്യൻ സായുധ സേനയുടെ രാത്രികാല ഓപ്പറേഷനുകൾക്ക് ശേഷം പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു. അവ വിജയകരമായി തടഞ്ഞു. തുടർന്ന് ഇന്ത്യ പാകിസ്ഥാൻ പ്രദേശത്തിനുള്ളിലെ തിരഞ്ഞെടുത്ത സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി.

നാല് ദിവസത്തെ തീവ്രമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, കഴിഞ്ഞ ശനിയാഴ്‌ച ഇരുരാജ്യങ്ങളും സൈനിക നടപടികൾ ഉടനടി നിർത്തി വെക്കുന്നതിനായി വെടിനിർത്തൽ കരാറിൽ എത്തി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...