Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ് | Nalamidam
25 October 2026
Home News Kerala കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്

വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി

182

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും.

കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കെപിസിസിക്ക് മുന്നില്‍ പന്തല്‍ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. മറ്റന്നാള്‍ എഐസിസി നിരീക്ഷകര്‍ പങ്കെടുക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, ഘടകകക്ഷികള്‍ എന്നിവരുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നില്‍ കൂടുതല്‍ പേരുകള്‍ പരിഗണനക്ക് വരട്ടെ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.