...
Home Business കൊക്കകോളയുടെ ഉൽപ്പന്നങ്ങളിൽ ഇനി കരിമ്പിൽ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം; പ്രഖ്യാപനവുമായി ട്രംപ്

കൊക്കകോളയുടെ ഉൽപ്പന്നങ്ങളിൽ ഇനി കരിമ്പിൽ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം; പ്രഖ്യാപനവുമായി ട്രംപ്

അമിതവണ്ണം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് വർഷങ്ങളായി വിമർശനം നേരിടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊക്കകോളയുടെ ഈ നീക്കം

132

യുഎസിൽ വിൽക്കുന്ന കൊക്കകോള ഉൽപ്പന്നങ്ങളിൽ ഇനി കരിമ്പിൽ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം ഉപയോഗിക്കാൻ നിർദേശം. ഇത് കമ്പനി സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പേരും ‘ഷെയർ എ കോക്ക് വിത്ത് ട്രംപ്’ എന്ന സന്ദേശവും പതിപ്പിച്ച ഒരു കൊക്കകോള കുപ്പിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഇത് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ മുദ്രാവാക്യവുമായി ബന്ധപ്പെടുത്തി ‘മേക്ക് കോക്ക് ഗ്രേറ്റ് എഗെയിൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഈ നീക്കം അമേരിക്കയിലെ ഭക്ഷ്യ വ്യവസായത്തിൽ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കൊക്കകോളയുടെ ഈ മാറ്റം മറ്റ് ശീതളപാനീയ കമ്പനികളെയും സമാനമായ മാറ്റങ്ങൾക്ക് പ്രേരിപ്പിച്ചേക്കാം.

ട്രൂത്ത് സോഷ്യലിൽ ട്രംപ് നടത്തിയ പ്രഖ്യാപനം ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.കൊക്കകോള കമ്പനി ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും, പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. ട്രംപിന്റെ ഈ പ്രസ്താവനയോടെ, അമേരിക്കൻ ശീതളപാനീയങ്ങളിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഹൈ-ഫ്രക്ടോസ് കോൺ സിറപ്പിന് പകരം കരിമ്പിൻ പഞ്ചസാര ഉപയോഗിക്കുമെന്ന നിർണായക മാറ്റമാണ് സൂചിപ്പിക്കുന്നത്.

അമിതവണ്ണം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് വർഷങ്ങളായി വിമർശനം നേരിടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊക്കകോളയുടെ ഈ നീക്കം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.