കുട്ടികൾക്ക് എതിരെ ക്രൂരത നടത്തുന്ന രാജ്യം; ഇസ്രായേലിനെ പട്ടികയിൽ പെടുത്തി യുഎൻ

എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ മരിച്ചത്.

കുട്ടികള്‍ക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒടുവില്‍ ഇസ്രയേലിനെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ തീരുമാനം. ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇതിനെതിരെ ഇസ്രയേലിന്റെ പ്രതികരണം. എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ മരിച്ചത്.

ഇസ്രായേലിനെതിരെ ചെറുത്തുനില്‍പ്പു നടത്തുന്ന ഹമാസിനെയും യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ഹമാസ് നടത്തിയ ആക്രമണവും കുട്ടികളെ അടക്കം തട്ടികൊണ്ടുപോയതുമാണ് ഹമാസിനെ പട്ടികയില്‍ പെടുത്താന്‍ കാരണം.

കഴിഞ്ഞ തവണ തന്നെ ഇസ്രയേലിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നുവെന്നും എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഎന്‍ ഏജന്‍സിക്ക് പിന്‍മാറേണ്ടി വന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് നേരത്ത തന്നെ യുഎന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേലും ഹമാസും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഗാസയിലെ സ്കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ആക്രമണം നടന്ന സ്‌കൂളില്‍നിന്നും നിരവധി കുട്ടികളുടെ മൃതദേഹങ്ങള്‍ കിട്ടിയതായി റിപ്പോർട്ടുകൾ ഉണ്ട്. 40 ലധികം ആളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 6000 ത്തിലധികം ആളുകള്‍ കഴിയുകയായിരുന്ന സ്‌കൂളിന് നേരെയാണ് അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ പരിഗണിക്കാതെ ഇസ്രായേല്‍ ആക്രമണം നടത്തിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന നടത്താനുള്ള അവകാശം നൽകുകയും ചെയ്‌തതിനെത്തുടർന്ന് ശനിയാഴ്‌ച ധാർ ജില്ലയിലെ ഭോജ്‌ശാല സമുച്ചയത്തിൽ പ്രാർത്ഥന നടത്താൻ ഭക്തർ പ്രവേശിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ഏതാനും ഭക്തർ പള്ളി പരിസരത്ത് ഒത്തുകൂടി പ്രാർത്ഥന നടത്തി.വിധിയെ സ്വാഗതം ചെയ്‌ത ഒരു...

Keep exploring...

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

More News

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

കോംഗോയിൽ ഇബോള നാശം വിതക്കുന്നു; അയൽ രാജ്യങ്ങൾ ജാഗ്രതയിൽ

ആഫ്രിക്കയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംഘടനയായ ആഫ്രിക്ക സെൻ്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി),...

കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും ഇടംപിടിച്ചു?

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും...

വക്കീലന്മാരുടെ ജോലി ഇനി എളുപ്പമാകും; പുത്തൻ പ്ലഗിനുകളുമായി ‘ക്ലോഡ് എഐ’

എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക് (Anthropic), അഭിഭാഷകർക്കും നിയമ വിദ്യാർഥികൾക്കും നിയമ സ്ഥാപനങ്ങൾക്കുമായി പ്രത്യേക പ്ലഗിനുകൾ അവതരിപ്പിച്ചു. നിർമിത ബുദ്ധി...

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു....

വിഡി സതീശൻ തിരുവനന്തപുരത്ത്; ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാന താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാ വർക്കർമാരുടെ സമരസമിതി...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...