‘ചൈന നമ്മുടെ ശത്രുവല്ല’ എന്ന പിട്രോഡയുടെ പരാമർശത്തിൽ നിന്ന് കോൺഗ്രസ് അകലം പാലിച്ചു

ചൈനയെ ശത്രുവായി കാണുന്നത് ന്യൂഡൽഹി അവസാനിപ്പിക്കണം എന്നുമാണ് പിത്രോഡ അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്

ന്യൂഡൽഹി: ബിജെപിയിൽ നിന്ന് വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, “ചൈന നമ്മുടെ ശത്രുവല്ല” എന്ന മുതിർന്ന നേതാവ് സാം പിട്രോഡയുടെ പ്രസ്‌താവനയിൽ നിന്ന് കോൺഗ്രസ് അകലം പാലിച്ചു. പിട്രോഡ അവതരിപ്പിച്ച അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻ- ചാർജുമായ ജയറാം രമേശ് എക്‌സിൽ പറഞ്ഞു.

“ചൈനയെ കുറിച്ച് ശ്രീ സാം പിട്രോഡ റിപ്പോർട്ട് ചെയ്‌ത അഭിപ്രായങ്ങൾ തീർച്ചയായും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കാഴ്‌ചപ്പാടുകളല്ല. ചൈന നമ്മുടെ ഏറ്റവും വലിയ വിദേശനയം, ബാഹ്യ സുരക്ഷ, സാമ്പത്തിക വെല്ലുവിളി എന്നിവയായി തുടരുന്നു.”

“2020 ജൂൺ 19ന് പ്രധാനമന്ത്രി ചൈനക്ക് പരസ്യമായി നൽകിയ ക്ലീൻ ചിറ്റ് ഉൾപ്പെടെ ചൈനയോടുള്ള മോദി സർക്കാരിൻ്റെ സമീപനത്തെ കോൺഗ്രസ് പാർട്ടി ആവർത്തിച്ച് ചോദ്യം ചെയ്‌തിട്ടുണ്ട്. ചൈനയെ കുറിച്ചുള്ള ഞങ്ങളുടെ ഏറ്റവും പുതിയ പ്രസ്‌താവന 2025 ജനുവരി 28ന് പുറത്തിറങ്ങി. സാഹചര്യം ചർച്ച ചെയ്യാനും ഈ വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനും പാർലമെന്റിന് അവസരം നൽകുന്നില്ല എന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്,” -അദ്ദേഹം കൂട്ടിച്ചേർത്തു.

പിട്രോഡ പറഞ്ഞത്

ഇന്ത്യയുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്നും ചൈനയെ ശത്രുവായി കാണുന്നത് ന്യൂഡൽഹി അവസാനിപ്പിക്കണം എന്നുമാണ് പിത്രോഡ അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. തൊട്ടു പിന്നാലെയാണ് രമേശിൻ്റെ പോസ്റ്റ് വന്നത്.

വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിന് നൽകിയ അഭിമുഖത്തിൽ പിട്രോഡ പറഞ്ഞു, -“ആദ്യദിവസം മുതൽ ചൈന ശത്രുവാണെന്ന് അനുമാനിക്കുന്ന രീതി നമ്മൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇത് ചൈനക്ക് മാത്രമല്ല, എല്ലാവർക്കും… ചൈനയിൽ നിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കറിയില്ല. ഒരു ശത്രുവിനെ നിർവചിക്കുന്ന സ്വഭാവം യുഎസിന് ഉള്ളതിനാൽ ഈ വിഷയം പലപ്പോഴും പെരുപ്പിച്ചു കാണിക്കപ്പെടുന്നു.”

കഴിഞ്ഞ വർഷം, രാജ്യത്തിൻ്റെ വൈവിധ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ ഒരു മാസത്തിലേറെയായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചു. ആ പരാമർശങ്ങൾക്ക് ശേഷം വംശീയതയും കൊളോണിയൽ മനോഭാവവും ഉള്ളതായി അദ്ദേഹം ആരോപിക്കപ്പെട്ടു.

തൻ്റെ പരാമർശങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കുകയും ബിജെപി അവ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വാദിക്കുകയും ചെയ്‌തതിന് ശേഷം ജൂണിൽ അദ്ദേഹത്തെ വീണ്ടും നിയമിച്ചു. ഭാവിയിലെ വിവാദങ്ങൾ ഒഴിവാക്കുമെന്ന് പിട്രോഡ “ഉറപ്പ് നൽകിയിരുന്നു” എന്ന് ജയറാം രമേശ് അന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, പിട്രോഡ ഇതിനോട് വിയോജിച്ചു. ഇത് രമേശിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രസ്‌താവിച്ചു.

ഇന്ത്യയുടെ ഒരു ഭാഗം ചൈനയിൽ നഷ്‌ടപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസ്‌താവനക്ക് തൊട്ടു പിന്നാലെയാണ് ചൈനയെ കുറിച്ചുള്ള പിട്രോഡയുടെ പരാമർശം. ബിജെപി സർക്കാർ ഈ വാദം ശക്തമായി നിഷേധിച്ചു.

ബിജെപി എങ്ങനെ പ്രതികരിച്ചു?

ഇന്ത്യയുടെ സ്വത്വത്തിനും നയതന്ത്രത്തിനും പരമാധികാരത്തിനും നേരെയുള്ള ആഴത്തിലുള്ള പ്രഹരമാണ് പിട്രോഡയുടെ പരാമർശമെന്ന് തിങ്കളാഴ്‌ച ബിജെപി വിശേഷിപ്പിച്ചു. പിട്രോഡയുടെ പ്രസ്‌താവനയെ വിമർശിച്ചു കൊണ്ട് ബിജെപി വക്താവ് സുധാൻഷു ത്രിവേദി പിട്രോഡയുടെ വാക്കുകൾ കോൺഗ്രസിൻ്റെ മാനസികാവസ്ഥയെ പ്രതീകപ്പെടുത്തുന്നു എന്ന് പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...