...
Home News Kerala കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി രംഗത്ത് ഉണ്ടായിരുന്നു

142

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ 140 നിയമസഭാ സീറ്റുകളിൽ 102 എണ്ണം നേടിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ തീരുമാനമെടുക്കാൻ ഏറെ വൈകിയിയത് വിവാദമായിരുന്നു.

സഖ്യത്തിൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്നു. സതീശനെ നിയമസഭാ കക്ഷി നേതാവായും അതുവഴി മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി രംഗത്ത് ഉണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.