‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്നാണ് വിമര്‍ശനം

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശനം. യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാൻ ആകുമോയെന്ന് മുസ്ലീംലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രിയുടെ ലേഖനം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ടി മുഖപത്രത്തില്‍ ലേഖനമെഴുതിയത്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്നാണ് വിമര്‍ശനം. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

എന്നാല്‍, എന്താണ് സത്യം. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന കര്‍ഷകരോഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയില്‍ ബിജെപിക്കെതിരെ പ്രതിഫലിച്ചു. എന്നിട്ടും അവിടങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിൻ്റെ നയം തന്നെയാണ്.

ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോണ്‍ഗ്രസ് തടഞ്ഞു. അങ്ങനെ, ബിജെപിയെ തോല്‍പ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകര്‍ക്കുന്ന റോളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്. ബിജെപിയെ ജയിപ്പിച്ചതില്‍ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസിൻ്റെ ശിഥിലീകരണ തന്ത്രമാണ്- മുഖ്യമന്ത്രി എഴുതി.

ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. എന്നിട്ടും ബിജെപിക്കെതിരെ നില്‍ക്കുന്ന മുഖ്യശക്തിയായ ആം ആദ്‌മി പാര്‍ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടു. ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിൻ്റെ മറുവശം- അദ്ദേഹം ലേഖനത്തിലൂടെ ചോദിക്കുന്നു.

യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി മുസ്ലിംലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം എന്നും പറയുന്നു. വാക്ക് ഒരു വഴിക്ക്, പ്രവൃത്തി മറ്റൊരു വഴിക്ക്. യഥാര്‍ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ, മുസ്ലിംലീഗിനെപ്പോലുള്ള പാര്‍ടികള്‍ ആലോചിക്കട്ടെ. തങ്ങളാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാപ്‌തരായ പാര്‍ടിയെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ ഈ സമീപനമാണോ സ്വീകരിക്കുക.

ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി കൂടുതല്‍ നിയമസഭകള്‍ കൈയടക്കിയാല്‍ ജനാധിപത്യത്തിൻ്റെ ഭാവി എന്തായിരിക്കും. കോണ്‍ഗ്രസിന് അതില്‍ തെല്ലും ആശങ്കയില്ല. രാജ്യസഭയില്‍ മേധാവിത്വം ഉറപ്പിക്കാനും ഭരണഘടന തന്നെ മാറ്റാനുമുള്ള ബിജെപിയുടെ ലക്ഷ്യങ്ങള്‍ക്ക് അരുനില്‍ക്കുകയല്ലേ കോണ്‍ഗ്രസ്- അദ്ദേഹം ചോദിക്കുന്നു.

മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് മടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നു. അവരെ മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതനിരപേക്ഷതയില്‍ ഉറച്ചുവിശ്വസിക്കുന്ന നാനാജാതി മതസ്ഥരും എങ്ങനെ വിശ്വസിക്കുമെന്നും ചോദിക്കുന്നു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ സംഘപരിവാറിൻ്റെ വര്‍ഗീയവാദവും അവരുടെ കോര്‍പറേറ്റ് പ്രീണന- ഫെഡറല്‍ വിരുദ്ധ നയങ്ങളുമാണ്. ഇവയെല്ലാമെതിരായ പോരാട്ടങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന കോണ്‍ഗ്രസിൻ്റെ സമീപനമാണ് ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിനുള്ള ഏറ്റവും വലിയ തടസ്സം- അദ്ദേഹം കുറിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...