7 September 2026
Home News National ദളിത് വിരുദ്ധ പരാമർശവുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ

ദളിത് വിരുദ്ധ പരാമർശവുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ

ബലാൽസംഘം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കും എന്ന തരത്തിലുള്ള ​ഗുരുതര പരാമർശമാണ് നടത്തിയത്

238

മധ്യപ്രദേശിലെ കോൺ​ഗ്രസ് എംഎൽഎ ദളിത് വി​രുദ്ധ പരാമർശവുമായി രം​ഗത്ത് വന്നിരിക്കുയാണ് ഫുൽ സിം​ങ് ബരൈയ. അതിരൂക്ഷമായ ​​ദളിത് വി​രുദ്ധ പരാമർശമാണ് മധ്യപ്രദേശ് എംഎൽഎ നടത്തിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

ദളിത് പിന്നാക്ക വിഭാഗത്തിൽ പെട്ട സ്ത്രീകളെ ബലാൽസംഘം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കും എന്ന തരത്തിലുള്ള ​ഗുരുതര പരാമർശമാണ് കോൺ​ഗ്രസ് എംഎൽഎ നടത്തിയത്. സുന്ദരികളായ സ്ത്രീകൾ പുരുഷന്മാരുടെ ശ്രദ്ധതിരിക്കുമെന്നും അത് ബലാത്സംഗത്തിന് കാരണമാകുമെന്നാണ് കോൺ​ഗ്രസ് നേതാവ് പറഞ്ഞത്.

പട്ടിക ജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് എംഎൽഎ വിവാദ പരാമർശനം നടത്തിയത്. ഇതിലൂടെ തീർഥാടന പുണ്യം ലഭിക്കുമന്നും പരാമർശിക്കുന്നുണ്ട്.

മതഗ്രന്ഥങ്ങളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടെന്നും ഇയാൾ പറയുന്നു. സ്ത്രീകളുടെ സമ്മതം ഇല്ലാതെ അവരെ പീഡിപ്പിക്കാൻ കഴിയില്ല അതിനാലാണ് പിഞ്ചു കുട്ടികൾ പോലും പീഡിപ്പിക്കപ്പെടുന്നതെന്നുള്ള പരാമർശവും നടത്തിയിരുന്നു. ഇതാദ്യമായല്ല കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരൈയ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്.