...
Home News Kerala വയനാട് ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിൻ്റെ വിവരങ്ങള്‍ പുറത്തുവിടണം; രാഹുല്‍ ഗാന്ധിക്ക് കത്ത്

വയനാട് ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിൻ്റെ വിവരങ്ങള്‍ പുറത്തുവിടണം; രാഹുല്‍ ഗാന്ധിക്ക് കത്ത്

ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ച രീതി എന്നിവ സംബന്ധിച്ച സുതാര്യതയുടെ അഭാവം ആശങ്കാജനകമാണ്

211

വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിൻ്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തില്‍ പറയുന്നു.

ദുരന്ത ബാധിതര്‍ക്കാരിയ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി പൊതുജനങ്ങളില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നും ഗണ്യമായ തുക പിരിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ആകെ ശേഖരിച്ച ഫണ്ട്, ഈ ഫണ്ട് നിക്ഷേപിച്ച ബാങ്കുകള്‍, ഇത് ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ച രീതി എന്നിവ സംബന്ധിച്ച സുതാര്യതയുടെ അഭാവം ആശങ്കാജനകമാണ്. വയനാട്ടിലെ മുന്‍ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ താങ്കള്‍ക്ക് നേരിട്ടുള്ള ബന്ധവും പ്രിയങ്ക ഗാന്ധി വാദ്ര നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതും കണക്കിലെടുക്കുമ്പോള്‍, ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട്, -സന്തോഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.